HOME
DETAILS

സഊദിയിൽ തൊഴിൽ മേഖലയിൽ 50,939 കൗമാരക്കാർ, 85 വയസിനു മുകളിലുള്ളവർ 3279 പേർ 

  
backup
December 07 2020 | 18:12 PM

saudi-teens-aged-015-19-hold-50758-jobs-in-private-sector

     റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ 15 നും 19 നും ഇടയിലുള്ള 50,758 സഊദി കൗമാരക്കാർ തൊഴിലെടുക്കുന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട്. സർക്കാർ മേഖലയിൽ 181 പേരും തൊഴിലെടുക്കുന്നുണ്ട്. ഗവണ്മെന്റ് സെക്ടറിൽ ഇതേ പ്രായത്തിലുള്ള തൊഴിലാളികളിൽ 154 പേർ പുരുഷന്മാരും 27 വനിതകളുമാണ്. അതേസമയം, 85 വയസ്സ് കഴിഞ്ഞവരും തൊഴിൽ മേഖലയിൽ സജീവമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ 3,241 പേരാണ് വാർദ്ധക്യ സമയത്ത് തൊഴിലെടുക്കുന്നത്. ഇവരിൽ 3,125 പുരുഷന്മാരും 116 സ്‌ത്രീകളും ഉൾപ്പെടും. സർക്കാർ മേഖലയിൽ ഇതേ പ്രായക്കരായി പുരുഷന്മാരും സ്‌ത്രീകളും ഉൾപ്പെടെ 65 പേരും തൊഴിലെടുക്കുന്നുണ്ടെന്നും ഗോസി കണക്കുകൾ വ്യക്തമാക്കുന്നു. 

    20 നും 24 നും ഇടയിൽ 7,269 തൊഴിലാളികളാണ് സർക്കാർ സെക്റ്ററിൽ തൊഴിൽ മേഖലയിലുള്ളത്. ഇവരിൽ 5,548 പേർ പുരുഷന്മാരും 1,721 യുവതികളുമാണ്. 80 നും 84 നും ഇടയിൽ 40 പുരുഷന്മാരും 12 വനിതകളും ഉൾപ്പെടെ 52 തൊഴിലാളികളും സ്വകാര്യ മേഖലയിൽ സ്‌ത്രീ പുരുഷന്മാരടക്കം 4,152 പേരും തൊഴിലെടുക്കുന്നുണ്ട്. 

     രാജ്യത്ത് സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന ആകെ തൊഴിലാളികൾ 300,357 പേരാണ്. ഇവരിൽ 75.87 ശതമാനം പുരുഷന്മാരും 24.13 ശതമാനം വനിതകളുമാണ്. 227,882 പുരുഷന്മാർ 72,475 വനിതകൾ എന്നിങ്ങനെയാണ് കണക്ക്. ഗവൺമെൻറ് മേഖലയിൽ ശരാശരി ശമ്പളം 11,754 റിയാലും സ്വകാര്യ മേഖലയിൽ 6,456 റിയാലുമാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  37 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  40 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago