HOME
DETAILS

എല്ലാ പൊലിസ് സ്റ്റേഷനും ജനമൈത്രി; വനിത സുരക്ഷയ്ക്ക് പിങ്ക് പട്രോള്‍ ജൂണ്‍ ആദ്യവാരം

  
backup
May 25 2017 | 00:05 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82



ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയിലെ പൊലീസ് സംവിധാനം കൂടുതല്‍ കരുത്തും ഊര്‍ജ്ജസ്വലതയും കൈവരിച്ചു മുന്നോട്ടു പോകുകയാണെന്ന് ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു.
ജില്ലയിലെ എല്ലാ പൊലിസ്  സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷ പദ്ധതി നടപ്പാക്കി. വനിതകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലയിലെ  എല്ലാ പൊലീസ് സ്റ്റേഷനുകളിലും പിങ്ക് പട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി. പിങ്ക് കണ്‍ട്രോള്‍ റൂം തുറന്നതിനൊപ്പം പ്രത്യേക വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. 10 ദിവസത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപയാണ് അനുവദിച്ചത്. കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിനായി ജില്ലയില്‍ അഞ്ചു ലക്ഷം രൂപ ചെലവില്‍ അത്യാധുനിക കുറ്റാന്വേഷണ മുറി സജ്ജമാക്കി. ഇതിന്റെ പ്രവര്‍ത്തനം ഇതിനകം തുടങ്ങിക്കഴിഞ്ഞു.
  ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി പദാര്‍ഥങ്ങളുടെ ദുരുപയോഗം തടയുന്നതിനായി  ആരംഭിച്ച നേര്‍വഴി പദ്ധതി വന്‍ വിജയമാണ്. സ്‌കൂളുകളെ പൂര്‍ണ്ണമായും ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്കു തുടക്കമിട്ടത്. സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥി സമൂഹം എന്നിവരില്‍ നിന്ന് മികച്ച സഹകരണമാണ് പദ്ധതിക്ക് ലഭിക്കുന്നത് അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഇപ്പോള്‍ ജില്ലയിലെ വനിത പൊലിസ്  സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഗുണ്ട വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കി. കാപ്പ നിയമപ്രകാരം ജനുവരി- മെയ് മാസങ്ങളിലായി 29 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുഹമ്മദ് റഫീഖ് പറഞ്ഞു.അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇവിടെ ഒരു പൊലിസ് ഇന്‍സ്‌പെക്ടര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍, 25 സിവില്‍ പൊലിസ് ഓഫിസര്‍മാര്‍, എന്നിവരുടെ പുതിയ തസ്തിക അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും  സി.യു.ജി സിം കാര്‍ഡ്  അനുവദിച്ചിട്ടുണ്ട്. പൊലിസിന്റെ   സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് പുതിയ വാഹനങ്ങളും അനുവദിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  37 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  40 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago