പട്ടയമേളയില്‍നിന്നു മൂന്നു വില്ലേജുകളെ ഒഴിവാക്കി; നാട്ടുകാര്‍ സമരത്തിന് തയാറെടുക്കുന്നു
അടിമാലി: ജില്ലാതല പട്ടയമേളയില്‍ മൂന്നു വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കിയതില്‍ പ്രതിഷേധം പുകയുന്നു. നിലവില്‍ നടന്നുവരുന്ന പട്ടയസമരങ്ങള്‍ ശക്തിപ്രാപിക്കാന്‍ ഇതു കാരണമാവുമെന്നാണു സൂചന. കണ്ണന്‍ ദേവന്‍ ഹില്‍സ്, മാങ്കുളം, ചിന്നക്കനാല്‍ വില്ലേജുകളിലാണ് ഇത്തവണ പട്ടയത്തിനുള്ള അപേക്ഷപോലും സ്വീകരിക്കാന്‍ റവന്യു വകുപ്പ് തയാറാവാതിരുന്നത്. ഭൂമിസംബന്ധമായ നൂലാമാലകള്‍ ഏറെയുള്ള ഈ വില്ലേജുകളില്‍ പട്ടയം കിട്ടാത്തവരും പട്ടയമുണ്ടായിട്ടും ഭൂമി ലഭിക്കാത്തവരും അനവധിയാണ്.
ജില്ലാ പട്ടയമേളയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഇവരുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തുന്നതായിരുന്നു ഇടതു സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ പട്ടയമേള. മൂന്നാര്‍ ടൗണ്‍ഷിപ്പില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ രണ്ടു പതിറ്റാണ്ടായി പട്ടയത്തിനായി സമരത്തിലാണ്. ഇത്തവണയും അതു നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധത്തിലാണ് ഇവര്‍. മൂന്നാറിലെ വിവിധ കോളനികളില്‍ ചെറു പ്ലോട്ടുകളില്‍ താമസിക്കുന്നവരും തങ്ങളുടെ വാസസ്ഥലത്തിനു പട്ടയം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടിലാണ്.
തങ്ങളുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ വായ്പ എടുക്കാനോ ഇവര്‍ക്കു കഴിയുന്നില്ല. കുറ്റിയാര്‍വാലിയിലും ദേവികുളത്തും മൂന്നാറിലും പട്ടയം കയ്യില്‍ കിട്ടിയിട്ടും ഭൂമി കൈമാറിക്കിട്ടാത്ത ഭൂരഹിതര്‍ ഏറെ പ്രതീക്ഷയോടെ ആണ് ഈ പട്ടയമേള കാത്തിരുന്നത്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും മേളകൊണ്ട് ഉണ്ടായില്ല. ചിന്നക്കനാലില്‍ 2000 ല്‍ നല്‍കിയ 300 പട്ടയങ്ങള്‍ സാധൂകരിക്കാനെന്നപേരില്‍ 2010 ല്‍ റവന്യു വകുപ്പ് തിരിച്ചുവാങ്ങിയിരുന്നു.
തങ്ങളുടെ പ്രശ്‌നത്തില്‍ ഒരു അനുകൂല നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധത്തിലാണിവര്‍. മാങ്കുളത്തു കിട്ടിയ പട്ടയവുമായി ഭൂമിക്കായി അലയുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണുള്ളത്. ഈ മൂന്നു വില്ലേജുകാരോടും റവന്യു വകുപ്പ് കാട്ടിയ അവഗണനയ്‌ക്കെതിരെ സമരരംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണു പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."