ഹോട്ടലുകളിലും ലേബര്‍ ക്യാംപുകളിലും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന
കാക്കനാട്: ഐ.ടി മേഖലയിലെ വിവിധ ഹോട്ടലുകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ താമസിക്കുന്ന ലേബര്‍ ക്യാംപുകളിലും ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.
മതിയായ ടോയ്‌ലറ്റ് സൗകര്യം പോലുമില്ലാതെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ തൊഴിലാളികള്‍ക്കു വില്‍ക്കുന്ന കടകള്‍ അടച്ച്പൂട്ടുകയും ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കാക്കനാട് മേഖലകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. അന്യസംസ്ഥാന തൊഴിലാളുടെ താമസസ്ഥലങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യമോ, ശുദ്ധമായ കുടിവെള്ള സംവിധാനങ്ങളോ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. 700ഓളം തൊഴിലാളികള്‍ താമസിക്കുന്നിടത്ത് 25 ബാത്തറൂമുകള്‍ മാത്രമാണുള്ളത്.
അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള അശ്വിന്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെടുത്തു.
ദിവസങ്ങള്‍ പഴക്കമുള്ള ചിക്കനും മറ്റും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കി. ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസര്‍ കെ.എന്‍ ശിവദാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."