ആക്രിക്ക് ജി.എസ്.ടി: പ്രതിഷേധവുമായി വ്യാപാരികള്‍
തിരുവനന്തപുരം: ആക്രി സാധനങ്ങള്‍ക്ക് 18 ശതമാനം ചരക്കു സേവന നികുതി (ജി.എസ്.ടി) ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധവുമായി കേരളാ സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്(കെ.എസ്.എം.എ). പാഴ് വസ്തുക്കള്‍ക്ക് ജി.എസ്.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എം.എയുടെ നേതൃത്വത്തില്‍ ജി.എസ്.ടി ഓഫിസിലേക്കും തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തി. നൂറുകണക്കിന് വ്യാപാരികള്‍ പങ്കെടുത്തു.
കിള്ളിപ്പാലം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാച്ചുവിലെ ചരക്ക് സേവന നികുതി ഓഫിസിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലിസ് മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബിന് സമീപം തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി വാഹനത്തിലെത്തിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റ് പാഴ്വസ്തുക്കളും റോഡില്‍ വിരിച്ച ടാര്‍പായില്‍ വാരി വിതറി.
പ്രതിഷേധ സമ്മേളനം കെ.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കന്നാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."