HOME
DETAILS
MAL
കല്ലായ് പുഴ മലിനീകരണവും കൈയേറ്റവും തടയണം
backup
May 25 2017 | 01:05 AM
കോഴിക്കോട്: കല്ലായ് പുഴയുടെ അതിരുകള്‍ നിര്‍ണയിച്ച് കൈയേറ്റമൊഴിപ്പിക്കുകയും വ്യവസായികളുടെ കൈവശ ഭൂമി വിഷയത്തില്‍ സര്‍ക്കാരുകളുടെയും കോടതിയുടെയും ഉത്തരവുകള്‍ നടപ്പിലാക്കുകയും വേണമെന്ന് കല്ലായ് സോമില്‍ ഓണേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പുഴ മലിനീകരണം കാരണം പൊറുതിമുട്ടിയ തൊഴിലാളികളും വ്യവസായികളും പ്രയാസത്തിലാണ്.
കൈവശ രേഖകള്‍ ലഭ്യമല്ലത്തത് കാരണം ലൈസന്‍സുകള്‍ പുതുക്കുന്നതിനോ മെഷിനറികള്‍ മാറ്റി സ്ഥാപിക്കുന്നതിനോ നിലിവില്‍ സാധ്യമല്ല. ഇത്തരം കാര്യങ്ങളില്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും വ്യവസായികളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് ഇസ്ഹാഖ് കളത്തിങ്ങല്‍ അധ്യക്ഷനായി. സത്യപ്രകാശ്, പി.പി ഹാഷിം, സി.ടി ബഷീര്‍, പി.അബ്ദുല്‍ ലത്തീഫ്, എം.കെ അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."