പെരിക്കല്ലൂര്‍ കടവില്‍ മദ്യമയക്കുമരുന്ന് വില്‍പ്പന സജീവെമന്ന്
പെരിക്കല്ലൂര്‍: പെരിക്കല്ലൂരിലെ പൊലിസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടിയതോടെ കബനി തീരങ്ങളില്‍ ലഹരിക്കടത്ത് സജീവമെന്ന് ആരോപണം. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് ലഹരി ഉല്‍പന്നങ്ങള്‍ വാങ്ങാനായി എത്തുന്നത്. പൊലിസ് ഔട്ട്‌പോസ്റ്റ് ഉണ്ടായിരുന്ന സമയത്ത് മദ്യ-മയക്കുമരുന്ന് വില്‍പ്പനക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. പൊലിസ് പട്രോളിങ് നടത്താറുണ്ടെങ്കിലും അതും കാര്യക്ഷമമാകുന്നില്ലെന്ന് ആരോപണമുണ്ട്. മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളില്‍ നിന്ന് എക്‌സൈസ് അധികൃതര്‍ പരിശോധന നടത്താറുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
യുവാക്കളടക്കം കബനി തീരങ്ങളില്‍ അമിതമായി ലഹരിയുപയോഗിച്ച് മയങ്ങിക്കിടക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. ബൈരക്കുപ്പ പഞ്ചായത്തില്‍ ലഹരി തേടിയെത്തുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് ലഹരി വില്‍പ്പന പെരിക്കല്ലൂര്‍ കടവ് ഭാഗങ്ങളിലേക്ക് മാറിയത്.
മദ്യമയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലിസ്, എക്‌സൈസ് അധികൃതര്‍ പരിശോധന കര്‍ശമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."