HOME
DETAILS

ഉരുള്‍പൊട്ടല്‍ ദുരന്തം: തലപ്പിള്ളി താലൂക്കിലെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 52 ലക്ഷം

  
backup
September 30, 2018 | 6:02 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82

 

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നു ആശ്വാസധനസഹായമായി 52 ലക്ഷം രൂപ അനുവദിച്ചതായി തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 17 നാണ് തുക അനുവദിച്ചു കൊണ്ട് ജില്ലകലക്ടര്‍ ഉത്തരവായത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ആഗസറ്റ് 16ന് കുറാഞ്ചേരിയിലും മുള്ളൂര്‍ക്കര പഞ്ചായത്തിലെ കാഞ്ഞിരശ്ശേരി, ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂര്‍ കോളനിയിലുമായി 24 പേരാണ് മരണമടഞ്ഞത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറാഞ്ചേരി, തെക്കുംകര വില്ലേജില്‍ മാത്രമായി 19 പേരും കാഞ്ഞിരശേരിയില്‍ ഒരാളും കൊറ്റമ്പത്തൂര്‍ കോളനിയില്‍ നാലുപേരുമാണ് മരണപ്പെട്ടത്. ഇതില്‍ കുറാഞ്ചേരിയില്‍ മരണപ്പെട്ട പത്തുപേരുടെയും കാഞ്ഞിരശ്ശേരിയിലും കൊറ്റമ്പത്തൂരിലും മരണപ്പെട്ട ഒന്നു വീതവും ആകെ 12 പേരുടെ നിയമപരമായ അവകാശികള്‍ക്കാണ് നാലു ലക്ഷം രൂപാ വീതം ആശ്വാസ ധനസഹായം അനുവദിച്ചിട്ടുള്ളത്. കുറഞ്ചേരിയില്‍ മാത്രമായി പത്തുപേരുടെ അവകാശികള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്.
പാറേക്കാട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍ , അമ്മ റോസിലി (റോസി), കൊല്ലംകുന്നേല്‍ സിജോയുടെ പിതാവ് മാത്യം (മത്തായി), അമ്മ റോസ, സഹോദരിയും പട്ടിക്കാട്, കണ്ണാറ, കരുത്തി വീട്ടില്‍ ബിനോജിന്റെ ഭാര്യയുമായ സൗമ്യ, മക്കള്‍, മെറിന്‍, മില്‍ന മുണ്ടംപ്ലാക്കല്‍ കെ.സി ഫാന്‍സിസ് ഭാര്യ സാലി, കൂടാതെ കന്നുകുഴിയില്‍ അയ്യപ്പന്‍ നായരുടെ മകന്‍ നാരായണന്‍ (മോഹനന്‍) എന്നിവരുടെ അവകാശികള്‍ക്കാണ് ധനസഹായം അനുവദിച്ചത്. അവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക.
മരണപ്പെട്ട മുണ്ടം പ്ലാക്കല്‍ ജെന്‍സണ്‍, ഭാര്യ സുമിത മക്കളായ മോസസ്, ഫെനോക്ക്, യാഫത്ത് സഹോദരന്‍ ഷാജി, കന്നുകുഴിയില്‍ നാരായണന്റെ (മോഹനന്‍) ഭാര്യ ആശ, മക്കളായ അമല്‍, അഖില്‍ എന്നിവരുടെ അവകാശികള്‍ക്കും എത്രയും വേഗം ആശ്വാസധനസഹായം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടന്നും തഹസില്‍ദാര്‍ പറഞ്ഞു.
മരണമടഞ്ഞവരുടെ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും, വില്ലേജ് ഓഫിസില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് തയാറാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago