ഒരു ഇതിഹാസം കൂടി കളമൊഴിഞ്ഞു; ഇറ്റാലിയന്‍ ഫുട്ബോള്‍ താരം പാവ്ലോ റോസി അന്തരിച്ചു
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്ലോ റോസി(64) അന്തരിച്ചു. 1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഈ മുന്‍ യുവന്റ്സ്, എസി മിലാന് മുന്നേറ്റ നിര താരം.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറ്റാലിയന്‍ താരമാണ് പാവ്ലോ റോസി. എക്കാലത്തേയും മികച്ച മുന്നേറ്റ നിര താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന പൗലോ 1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ്. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടി ലോകകപ്പിലെ അദ്ദേഹം താരമായി. 1982 ല്‍ ബാലന്‍ദ്യോര്‍ പുരസ്കാരം നേടിയ താരം കൂടിയാണ് അദ്ദേഹം.
ഒത്തുകളി വിലക്കിന് ശേഷമാണ് 1982 ഇറ്റലിയുടെ ലോകകപ്പ് സംഘത്തിലേക്ക് എത്തുന്നത്. അന്ന് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് വലിയ ബഹളങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഗോള്‍ വല കുലുക്കി ലോകത്തെ നിശബ്ദമാക്കുകയായിരുന്നു പാവ്ലോ.
ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ആര്.എ.ഐ സ്പോര്‍ട്സ് ആണ് മരണ വിവരം പുറത്തുവിട്ടത്. എന്നാല്‍ മരണ കാരണം വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."