HOME
DETAILS
MAL
കിം ജോങ് ഉന്നിനെ രാജ്യ തലവനാക്കി ഉ.കൊറിയയില്‍ ഭരണഘടനാ ഭേദഗതി
backup
July 12 2019 | 19:07 PM
പോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ രാജ്യത്തിന്റെ തലവനായി ഭരണഘടന ഭേദഗതി ചെയ്തു.
സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷന് ചെയര്മാന് എന്ന പദവിയാണ് നിലവില്‍ കിം വഹിക്കുന്നത്. ഈ പദവിക്ക് 'പരമോന്നത നേതാവ്' എന്നതിനൊപ്പം 'രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്' എന്ന അര്‍ഥം കൂടിയുണ്ടെന്ന് ഭരണഘടനയുടെ നൂറാം പ്രമാണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭേദഗതി.
പതിനാലാമത് സുപ്രിം പീപ്പിള്‍സ് അസംബ്ലിയിലെ ആദ്യ സമ്മേളനത്തിന്റെ നടപടികള്‍ പുറത്തുവിട്ട് രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റായ നയനാരയിലാണ് ഭരണഘടനാ ഭേദഗതിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."