അടുത്ത പരമ്പരക്ക് മുന്‍പ് ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീം ഉടച്ച് വാര്‍ക്കുന്നു. കാര്യമായി ഇന്ത്യയുടെ മധ്യനിരയിലായിരിക്കും മാറ്റമുണ്ടാവുക എന്ന സൂചന ലഭിക്കുന്നുണ്ട്. ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്.
ഇതിനായി നിലവിലെ സംഘത്തില്‍ അഴിച്ചുപണി നടത്താനാണ് തീരുമാനം. ഓള്‍റൗണ്ട@ര്‍ കേദാര്‍ ജാദവ്, വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്കായിരിക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലുള്ളത്. ലോകകപ്പില്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പിങിലെ മികവ് കൊ@ണ്ട് മാത്രമാണ് കാര്‍ത്തിക് ലോകകപ്പ് ടീമിലെത്തിയത്. എന്നാല്‍ ഇംഗ്ലണ്ട@ിലെ പിച്ചില്‍ ബാറ്റിങില്‍ താരം ദയനീയ പരാജയമായി മാറി. ടി20 ലോകകപ്പിന് ഇനി 14 മാസം മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ ഇനിയുള്ള സമയം ടി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
ഈ ലോകകപ്പില്‍ ഇന്ത്യയുടെ റിസ്റ്റ് സ്പിന്‍ സഖ്യമായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ പ്രകടനവും ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ഇംഗ്ല@ണ്ടിലെ പിച്ചില്‍ ഇരുവരും പരാജയമായി മാറിയപ്പോള്‍ പകരമൊരു കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഇന്ത്യക്ക് ഉണ്ട@ായതുമില്ല. ഇത്കൂടി കണക്കിലെടുത്ത് ടി20 ലോകകപ്പിലെ സ്പിന്‍ ബൗളിങിലും ഇന്ത്യക്ക് മാറ്റം വരുത്തേണ്ടി വരും. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരുള്‍പ്പെടുന്ന മികച്ചൊരു നിര പുറത്തിരിക്കുന്നുണ്ട്. പരിശീലകരുടെ സ്ഥാനവും അടുത്ത പരമ്പരക്ക് മുമ്പ് തെറിച്ചേക്കും.
മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് തല്‍ക്കാലം പ്രശ്‌നങ്ങളൊന്നും നേരിടേ@ണ്ടി വരില്ല. പക്ഷേ അദ്ദേഹത്തിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് മുഴുവനും പുറത്തേക്കുള്ള വഴി തെളിയുമെന്നാണ് സൂചനകള്‍. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന് പുറത്തേക്കുള്ള വഴികള്‍ ഏകദേശം തെളിഞ്ഞിട്ടുണ്ട്. ഫീല്‍ഡിങ് കോച്ചടക്കമുള്ളവരും നിരീക്ഷണത്തിലാണ്. ഇവരുടെ ഇടപെടല്‍ ടീമില്‍ വര്‍ധിച്ചതാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ ടീം ലൈനപ്പ് കൃത്യമായി മുന്നോട്ട് കൊണ്ട@ുപോകുന്നതില്‍ ബംഗാര്‍ പരാജയപ്പെട്ടെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. അതേസമയം, കരാര്‍ അവസാനിച്ചെങ്കിലും രവി ശാസ്ത്രിയുടെ കീഴിലുള്ള പരിശീലക സംഘത്തിന് ലോകകപ്പ് കഴിഞ്ഞ് 45 ദിവസം കൂടി കാലാവധി ബി.സി.സി.ഐ അനുവദിച്ചിട്ടു@ണ്ട്. എന്നാല്‍ ഇതിന് ശേഷം ബംഗാര്‍ അടക്കമുള്ളവരെ ഒഴിവാക്കാനാണ് ക്രിക്കറ്റ് സമിതി തീരുമാനിച്ചിരിക്കുന്നത്. മധ്യനിരയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കൃത്യമായി തീരുമാനിക്കാനോ, നിര്‍ണായക സമയത്ത് ബാറ്റിങില്‍ മാറ്റം വരുത്താനോ ബംഗാര്‍ ശ്രമിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ മാറി മാറി നാലാം നമ്പറില്‍ കളിപ്പിച്ചത് വലിയ ആശയക്കുഴപ്പം ടീമിനുണ്ടാക്കിയെന്നും വിലയിരുത്തുന്നു.
ബൗളിങ് കോച്ച് ഭരത് അരുണിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ മികച്ച ബൗളിങ് നിരയായെന്നും വിലയിരുത്തലു@ണ്ട്. ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധറിനെ കുറിച്ചും മികച്ച അഭിപ്രായമാണ് ഉള്ളത്. ഇവര്‍ രണ്ട് പേരും തുടരാനാണ് സാധ്യത. ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യവും പുറത്താവുന്നവരില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."