HOME
DETAILS

ഫാക്ടറിക്ക് പുറത്ത് തീപ്പിടിത്തം: ഒഴിവായത് വന്‍ ദുരന്തം

  
backup
September 30 2018 | 07:09 AM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b5%8d

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിക്കു പുറത്ത് തീപിടുത്തം. യഥാസമയം തീ നിയന്ത്രണ വിധേയമായതിനാല്‍ വന്‍ദുരന്തം ഒഴിവായി. തൃശൂര്‍ നെടുപുഴ സിംസണ്‍ ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിക്കു പുറത്താണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കു പുറത്തു സൂക്ഷിച്ചിരുന്ന പെയിന്റ്, ടിന്നര്‍, സിലിയോണ്‍ എന്നിവക്ക് തീപിടിക്കുകയായിരുന്നു. ചിരട്ട പൊടിക്കുന്ന ഫാക്ടറിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നലെ രാവിലെ പത്തോടെയാണുസംഭവം. രണ്ടുവര്‍ഷം മുമ്പ് ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് തൃശൂരിലുള്ള പുതിയ ഫാക്ടറിയിലേക്ക് സാധനങ്ങള്‍ കടത്താനെത്തിയതായിരുന്നു ഇന്നലെ ജീവനക്കാര്‍. കെട്ടിടത്തിനുപിറകില്‍ കൂട്ടിയിട്ട പെയിന്റടക്കമുള്ള സാധനങ്ങളുടെ ബാരലുകള്‍ മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു. പെയിന്റ് ബാരലുകളില്‍നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുമുണ്ടായി. ജീവനക്കാര്‍ തീകെടുത്താന്‍ ശ്രമം തുടങ്ങിയെങ്കിലും തീ കൂടുതല്‍ ഭാഗത്തേക്കു പടരുകയായിരുന്നു.
അഗ്നിശമനവളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാസര്‍കോട്ടുനിന്നു രണ്ടുയൂനിറ്റ് അഗ്നിശമന സേനയാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. ചെറിയ ഉരസല്‍ ഉണ്ടായാല്‍ വളരെ വേഗത്തില്‍ തീപിടിക്കുന്ന സിലിയോണില്‍ നിന്നാണ് തീപിടിത്തം ഉണ്ടാകാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
അഗ്നിശമന സേന സ്റ്റേഷന്‍ ഓഫിസര്‍ അരുണ്‍, അസി.സ്റ്റേഷന്‍ ഓഫിസര്‍ പ്രഭാകരന്‍, ഫയര്‍മാന്മാരായ സതീഷ്, മനോഹരന്‍, സജിത്ത്, അനീഷ്, വിപിന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പ്രദേശവാസികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ പ്രദേശത്ത് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഒട്ടനവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago