HOME
DETAILS

കോട്ടയം പബ്ലിക് ലൈബ്രറി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ റദ്ദു ചെയ്തു

  
backup
July 29 2016 | 21:07 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf


കോട്ടയം: കേരള പബ്ലിക്ക് ലൈബ്രറി നിയമങ്ങളും ചട്ടങ്ങളും ഇലക്ഷന്‍ നിയമങ്ങളും  ലംഘിച്ച് കോട്ടയം പബ്ലിക് ലൈബ്രറി മെയ് 14-നു നടത്തിയ തെരഞ്ഞെടുപ്പ് കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ റദ്ദു ചെയ്തു.  നിയമാനുസ്യതം  വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിംഗ് ഓഫീസറെ നിശ്ചയിക്കാനുളള മൂന്നു പേരുടെ പാനല്‍ പത്തു ദിവസങ്ങള്‍ക്കുളളില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന് സമര്‍പ്പിക്കണമെന്ന്  സെക്രട്ടറി സി.എം.മാത്യു അറിയിച്ചു. കേരള സര്‍ക്കാര്‍ കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയുടെ പേരില്‍ 2013 മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഈ ലൈബ്രറി കേരളാ ലൈബ്രറി കൗണ്‍സില്‍ 100-ാം നമ്പറായി റജിസ്റ്റര്‍ ചെയ്തിട്ടുളളതായി വ്യക്തമാക്കിയിട്ടുളളതാണ്.  എന്നാല്‍   സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സംഘത്തിന്റെ പല പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമാണ് ലൈബ്രറി പ്രവര്‍ത്തനം എന്ന സ്ഥാപനോദ്ദേശത്തിനു വിരുദ്ധവും നിയമപരവുമല്ലാത്ത ലൈബ്രറി  മാനേജിംഗ്  കമ്മിറ്റിയുടെ പുതിയ വാദം ദുരുപദിഷ്ടവും തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുളളതുമാണ്. വോട്ടവകാശം ഇല്ലാത്ത സബ്‌സ്‌ക്രൈബര്‍ അംഗത്വം ജനാധിപത്യവിരുദ്ധമാണെന്നും ലൈബ്രറി കൗണ്‍സിലിന്റെ  അറിയിപ്പില്‍ പറയുന്നു.
 പബ്ലിക് ലൈബ്രറി അംഗം കെ. എസ്. പത്മകുമാറിന്റെ പരാതിയെ തുടര്‍ന്നാണ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നടപടി. പരാതിക്കാരനില്‍ നിന്നും പബ്ലിക് ലൈബ്രറിക്കുവേണ്ടി സെക്രട്ടറി സി. ജി. വാസുദേവന്‍ നായരില്‍ നിന്നും രേഖമൂലവും  നേരിട്ടും വിശദീകരണം തേടിയ ശേഷമാണ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഏകകണ്ഠമായി നടപടി സ്വീകരിച്ചത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago