HOME
DETAILS

അമൃത് പദ്ധതി: നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

  
backup
July 12 2019 | 21:07 PM

%e0%b4%85%e0%b4%ae%e0%b5%83%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%8f%e0%b4%9c

 


കോഴിക്കോട്: അമൃത് പദ്ധതിയില്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നിഷ്പക്ഷമായ ഏജന്‍സി അഴിമതി അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. വിഷയത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെയും കോഴിക്കോട് മേയറുടെയും വാദങ്ങള്‍ പരസ്പര വിരുദ്ധമാണ്. ആദ്യം അന്വേഷണമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ഫയലുകള്‍ പരിശോധിക്കട്ടെയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പരിശോധന അനന്തമായി നീണ്ടാല്‍ യു.ഡി.എഫ് നിയമനടപടികളിലേക്ക് കടക്കുമെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് റാം ബയോളജിക്കല്‍സിന് പദ്ധതിയുടെ കരാര്‍ നല്‍കിയത്. മന്ത്രി കെ.ടി.ജലീല്‍ അധ്യക്ഷനായി ചേര്‍ന്ന യോഗതീരുമാനം പോലും ഉന്നതരുടെ ഇടപെടല്‍ മൂലം അട്ടിമറിച്ചു. പത്ത് കോടി ടേണോവറുള്ള കമ്പനിക്കുമാത്രമേ കരാര്‍ നല്‍കാവൂ എന്ന ചട്ടം റാം ബയോളജിക്കല്‍സിനെ പാനലില്‍ തിരുകിക്കയറ്റാന്‍ വേണ്ടിമാത്രം 50 ലക്ഷമാക്കി ചുരുക്കി. നിലവില്‍ വകുപ്പുമന്ത്രിക്കേതിരേ ആരോപണം ഉന്നയിക്കുന്നില്ല. എന്നാല്‍ നടപടിയെടുക്കാതെ അഴിമതിക്ക് കൂട്ടുനിന്നാല്‍ മന്ത്രിയും പ്രതിക്കൂട്ടിലാകും.
പദ്ധതിക്കായി ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ട്. അഴിമതിക്ക് പിന്നില്‍ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സി.പി.എം ഉന്നത നേതാക്കള്‍ ഉണ്ട്. അമൃതിലെ അഴിമതി പുറത്തുവന്നതാടെ കേരളത്തിന് പദ്ധതിക്കായി അനുവദിച്ച 623 കോടി രൂപ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. എന്നിട്ടും അന്വേഷണം നടത്താത്തത് ആരെ സംരക്ഷിക്കാനാണന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago