സഊദിയിൽ കൊവിഡ് വാക്‌സിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മന്ത്രാലയം പുറത്ത് വിട്ടു
റിയാദ്: രാജ്യത്ത് ഈ മാസം അവസാനത്തോടെ കൊറോണ വാക്‌സിൻ നൽകിത്തുടങ്ങുന്നതിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മന്ത്രാലയം പുറത്ത് വിട്ടു. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന വാക്‌സിൻ വിതരണ നടപടികൾ അടുത്ത വർഷം മൂന്നാം പാദത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും നൽകാൻ കഴിയുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കൊവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ രക്ത ദാനത്തിൽ നിന്നും വിട്ടു നിൽക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഒരേ സമയം കൊറോണ വാക്‌സിനും സീസണൽ ഫ്ലൂ വാക്‌സിനും സ്വീകരിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാൽ, ഓരോ വാക്‌സിന്റെയും പാർശ്വഫലങ്ങൾ മനസിലാക്കുന്നതിന് ഇത് മൂലം സാധിക്കുകയിലെന്നും മന്ത്രാലയം വ്യക്തമാക്കി. മൂന്നോ നാലോ ആഴ്‌ചകൾ ഇടവിട്ടായിരിക്കണം ഇവ എടുക്കേണ്ടത്.
വാക്‌സിൻ സ്വീകരിക്കുന്ന യുവതികൾ ഗർഭ ധാരണത്തിൽ നിന്നും വിട്ടു നിൽക്കണം. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ആവശ്യത്തിന് വെള്ളം കുടിക്കുക, ഉറങ്ങുക തുടങ്ങിയവയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉത്കണ്ഠയും പിരിമുറുക്കവും ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."