HOME
DETAILS

ഐ.ടി നിയമനത്തില്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഹൈക്കോടതി പരിശോധിക്കുന്നു

  
backup
December 11 2020 | 03:12 AM

%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d

 


കൊച്ചി: ഹൈക്കോടതിയിലെ ഉന്നതതല ഐ.ടി ടീമിനെ നിയമിച്ചതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഇടപെട്ടതായുള്ള വാര്‍ത്തയെ തുടര്‍ന്ന് അത്തരം നിയമനങ്ങള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കുന്നു. ഐ.ടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിശദമായ വസ്തുതാവിവര റിപ്പോര്‍ട്ട് തയാറാക്കി. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
ഹൈക്കോടതിയിലെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിന് കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് പകരം താല്‍ക്കാലിക ഐ.ടി ടീം മതി എന്ന് നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്.
രാജ്യത്തെ മറ്റെല്ലാ ഹൈക്കോടതികളിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് കംപ്യൂട്ടര്‍വത്കരണം നടത്താറുള്ളത്.

ആരോപണങ്ങള്‍ നിര്‍ഭാഗ്യകരം: സ്പീക്കര്‍

തിരുവനന്തപുരം: വസ്തുതകള്‍ക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നരീതി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
കേരള നിയമസഭയ്ക്കും തനിക്കുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരവും വസ്തുതാപരമായി ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭയെ കടലാസുരഹിതമാക്കി ചെലവ് ചുരുക്കുന്നതിനായാണ് ഇ - വിധാന്‍ സഭ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉന്നത തല സമിതി രൂപീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതുപ്രകാരം ഭരണ, പ്രതിപക്ഷ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒന്‍പതു പേരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. 40 കോടി രൂപ പ്രതിവര്‍ഷ ലാഭം ഉണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തോടെ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പുതുക്കിപ്പണിതത് രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമാണ്. 16.65 കോടി രൂപ എസ്റ്റിമേറ്റ് തീരുമാനിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും 9.17 കോടി രൂപയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്ക്കാണ് ടെണ്ടര്‍ നല്‍കിയത്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കമ്പനിയാണ് ഊരാളുങ്കല്‍. അതിനാല്‍ ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കാന്‍ അനുമതിയുണ്ട്.
ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചില്‍ നടന്ന പ്രവൃത്തികള്‍ നോര്‍ക്കയുടെ നേതൃത്വത്തിലാണ് നടന്നത്. അവിടെ ഉപയോഗിച്ച കസേരകള്‍ നിയമസഭയുടേതാണ്. സമ്മേളന ഹാള്‍ പുതിക്കിപ്പണിതപ്പോള്‍ ആ കസേരകള്‍ വീണ്ടും അവിടെ ഉപയോഗിച്ചു.
മാതൃകാപരമായ സംരംഭമാണ് സഭാ ടി.വി. ജനങ്ങളും സഭയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണത്. ധൂര്‍ത്തു ലക്ഷ്യം എങ്കില്‍ സ്വന്തമായി ടി.വി ചാനല്‍ തുടങ്ങാമായിരുന്നു. ചാനലില്‍ സ്ഥിരനിയമനം ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago