കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള രണ്ടാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്) ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി ഓഗസറ്റ്1 മുതല്‍ ഓഗസ്റ്റ് 12 വരെ സമര്‍പ്പിക്കാവുന്നതാണ്. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് ഓഗസ്റ്റ് 22 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും വകുപ്പ് തലവന്‍മാരും ഈ കാര്യം പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. സംശയനിവാരണത്തിനായി 0497 2715405 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ബി.എ.എല്‍.എല്‍.ബി പരീക്ഷ
കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്‍പത് (റഗുലര്‍ സപ്ലിമെന്ററി - നവംബര്‍ 2015) മൂന്ന് (റഗുലര്‍സപ്ലിമെന്ററി - നവംബര്‍ 2015) രണ്ട് (റഗുലര്‍സപ്ലിമെന്ററി- ഏപ്രില്‍ 2016 ) സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ് 17,18 സെപ്റ്റംബര്‍ 20 തീയതികളില്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഓഗസ്റ്റ് 6 വരെയും 130 രൂപ പിഴയോടെ ഓഗസറ്റ് 8 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ, എ.പി.സി, ചലാന്‍ എന്നിവ ഓഗസ്റ്റ് 9 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
ഫൈനല്‍
എം.ബി.ബി.എസ് പാര്‍ട്ട് 2 (സപ്ലിമെന്ററി) പരീക്ഷ
ഫൈനല്‍ എം.ബി.ബി.എസ്.പാര്‍ട്ട് 2 (സപ്ലിമെന്ററി ഓഗസ്റ്റ് 2016) പരീക്ഷ ഓഗസ്റ്റ് 17 ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഓഗസ്റ്റ് 5 വരെയും 130 രൂപ പിഴയോടെ ഓഗസറ്റ് 8 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ, എ.പി.സി, ചലാന്‍ എന്നിവ ഓഗസ്റ്റ് 10 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
മാറ്റിവച്ച പരീക്ഷ
ഓഗസ്റ്റ് എട്ട് മുതല്‍
മാറ്റിവച്ച പാര്‍ട്ട് 2 രണ്ടാം സെമസ്റ്റര്‍ എം എസ് സി എം എല്‍ ടി ഡിഗ്രി, സെപ്റ്റംബര്‍ 2015, പരീക്ഷയുടെ ആറ്, ഏഴ്, എട്ട് പേപ്പറുകള്‍ യഥാക്രമം 8,10,12 തിയതികളില്‍ നടത്തുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ബി.എഫ്.ടി ഓഫ് കാംപസ് (2012 മുതലുള്ള അഡ്മിഷന്‍ - സി.ബി.സി.എസ്.എസ് - റഗലുര്‍ സപ്ലിമെന്ററി), ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ ബി.എഫ്.ടി (2012ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലും, തൃശൂര്‍ കുന്നപ്പള്ളി നിര്‍മ്മല കോളജ് ഓഫ് എന്‍ജിനീയറിങിലും വച്ച് ആഗസ്റ്റ് 3 മുതല്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി രാവിലെ 9 മണിക്ക് ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് വോക്കല്‍ (സി.എസ്.എസ് - റഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ വച്ച് ആഗസ്റ്റ് ഒന്നിനും, മൂന്നു മുതല്‍ ആറു വരെയും നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."