പച്ചത്തേയിലയുടെ വില ഇടിവ്; കര്‍ഷകര്‍ക്ക് തിരിച്ചടി
ഗൂഡല്ലൂര്‍: പച്ചത്തേയിലയുടെ വിലയിടിയുന്നത് നീലഗിരി ജില്ലയിലെ തേയിലക്കര്ഷകര്ക്ക് തിരിച്ചടിയാകുന്നു. സംസ്കരിച്ച തേയിലക്ക് ഉയര്‍ന്ന വില ലഭിക്കാത്തതാണ് പച്ചത്തേയില വില ഇടിവിനുള്ള പ്രധാന കാരണം.
നിലവില്‍ ജില്ലയിലെ ചെറുകിട-ഇടത്തരം കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന തേയില സഹകരണ ഫാക്ടറികളിലാണ് സംഭരിക്കുന്നത്. ഇവിടെ നിന്ന് സംസ്കരിച്ചാണ് ഉല്പന്നം വിപണിയിലെത്തുന്നത്.
എന്നാല്‍ കഴിഞ്ഞതവണ കുന്നൂരില്‍ നടന്ന ലേലത്തില്‍ ചായപ്പൊടിക്ക് കാര്യമായി വിലലഭിച്ചിരുന്നില്ല. ഇതോടെ കര്‍ഷകര്‍ക്ക് നിലവില്‍ ഒരു കിലോ പച്ചത്തേയിലക്ക് ശരാശരി 16 രൂപയാണ് ലഭിക്കുന്നത്. കൊളുന്തിന്റെ ഇന വ്യത്യാസത്തിനനുസരിച്ച് 19 രൂപ, 22 രൂപ എന്നിങ്ങനെയും ലഭിക്കുന്നുണ്ട്. നിലവില്‍ ഉല്പാദന ചെലവു പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. വേനല്‍ മഴ ലഭിച്ചതോടെ പച്ചത്തേയില ഉല്പാദനം കൂടിയതും വിലയിടിവിന് കാരണമായിട്ടുണ്ട്.
കൂടാതെ വയനാട്ടില്‍ നിന്നുള്‍പെടെയുള്ള പച്ചത്തേയില നീലഗിരി ജില്ലയിലെത്തുന്നുണ്ട്. ഇതും ജില്ലയിലെ കര്‍ഷകരെ ബാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."