HOME
DETAILS
MAL
യു.ഡി.എഫ് വന്നാല്‍ കിഫ്ബിക്കു പകരം പദ്ധതി: കുഞ്ഞാലിക്കുട്ടി
backup
December 12 2020 | 03:12 AM
കണ്ണൂര്‍: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കിഫ്ബി പോലുള്ള ഉട്ടോപ്യന്‍ നയങ്ങള്‍ക്കു പകരം വ്യക്തതയുള്ള സാമ്പത്തിക പരിഷ്കാരം നടപ്പാക്കുമെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കിഫ്ബി ഖജനാവ് കൊള്ളയടിക്കുന്ന ഇടപാടാണ്. ആ ആശയം തന്നെ ശരിയല്ല. പാഴ്ചെലവുകള്‍ കുറയ്ക്കാനും കിഫ്ബി വഴി സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും പ്രസ്ക്ലബിന്റെ 'തദ്ദേശപ്പോര്'തെരഞ്ഞെടുപ്പ് സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകും. ഇടതുമുന്നണി അനുദിനം ആരോപണങ്ങളേറ്റ് തളരുകയാണ്.
പുറത്തുവന്ന അഴിമതിയേക്കാള്‍ വലുത് ഇനി വരാനിരിക്കുന്നു എന്ന ഭയം അവര്‍ക്കുണ്ട്.
ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടിയാല്‍ അതിന്റ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. കേസിന്റെ വലുപ്പം കൊണ്ടല്ല അധികാരം കൈയിലുള്ളതു കൊണ്ടാണു യു.ഡി.എഫ് നേതാക്കളെ വേട്ടയാടുന്നത്. എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ലൈഫ് മിഷനോട് എതിര്‍പ്പില്ല. പക്ഷേ, അതിലെ അഴിമതിയെ ആണ് എതിര്‍ക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാലും ഭവനപദ്ധതി ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."