HOME
DETAILS

കൊവിഡിനിടെ കരുതലിന് കെ.എം.സി.സി ചെലവിട്ടത് 100 കോടിയിലേറെ

  
backup
December 12 2020 | 03:12 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e
 
 
കോഴിക്കോട്: കൊവിഡ് കാലത്ത് കെ.എം.സി.സി കമ്മിറ്റികള്‍ ചെയ്ത സേവനങ്ങളുടെ സമ്പൂര്‍ണ വിവരം മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രകാശനം ചെയ്താണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെ.എം.സി.സി കമ്മിറ്റികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 100 കോടിയിലേറെ(100,47,23,736) രൂപയാണ്.  ഇന്ത്യക്ക് പുറത്തുള്ള കെ.എം.സി.സി കമ്മിറ്റികളുടെ മാത്രം കണക്കാണിത്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തിലും സേവന പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണഞ്ഞത് 63,257 പേരാണ്. 32.2 കോടി രൂപ സൗജന്യ യാത്രികര്‍ക്കായും നിരക്ക് കുറച്ച് നല്‍കിയതിന്റെ ഫലമായും ചെലവഴിച്ചു. വന്ദേ ഭാരത് ഫ്‌ളൈറ്റ് സേവനത്തിന് ഗുണഭോക്താക്കളായി 11,559 പേരുണ്ട്. 
2.37 കോടി ഇതിനായി കെ.എം.സി.സി ചെലവഴിച്ചു. മെഡിക്കല്‍ സേവനങ്ങള്‍ (5.61 കോടി), ഹെല്‍പ്‌ഡെസ്‌ക് സര്‍വിസ് (2.58 കോടി), ക്വാറന്റൈന്‍ സഹായം (3.90 കോടി) എന്നിങ്ങനെയാണ് കണക്കുകള്‍. കൊവിഡ് കാലത്ത് 446 മൃതദേഹങ്ങളുടെ പരിചരണമാണ് കെ.എം.സി.സി നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മേല്‍നോട്ടത്തില്‍ കെ.എം ഷാജി എം.എല്‍.എ കെ.എം.സി.സി ഘടകങ്ങളെ ഏകോപിപ്പിച്ചാണ് വിവരശേഖരണ പ്രൊജക്റ്റ് തയാറാക്കിയത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago