കന്നിമലയില്‍ വീണ്ടും പുലി ആക്രമണം; പശുവിനെ കൊന്നു
തൊടുപുഴ: ഹോട്ടലുകളില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 30ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു.
പ്രതിദിനം 6000നും 10000 ഇടയില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും പതിനായിരത്തിനുമുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനവും എസി റസ്റ്റോറന്റകളില്‍ 18 ശതമാനവും ജി.എസ്.ടി ഏര്‍പ്പെടുത്താനാണ് നീക്കം. ജി.എസ്.ടി വന്നാല്‍ ചെറിയ ഹോട്ടലുകളള്‍ പോലും നികുതിയുടെ പരിധിയില്‍ വരുന്നതുമൂലം സാധാരണ ഉപഭോക്താക്കള്‍ക്കെന്നപോലെ ഹോട്ടല്‍ ഉടമകളുടെയും സാമ്പത്തിക ഭാരം വര്‍ധിക്കും.
നിത്യോപയോഗ വസ്തുക്കളെ നികുതിയില്‍നിന്ന് ഒഴിവാക്കിയതുപോലെ ഹോട്ടല്‍ ഭക്ഷണത്തേയും നികുതിയില്‍നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതിഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."