സന്നദ്ധ സേവനത്തിനു യുവജാഗ്രത: വിഖായ ദിനാചരണം നാളെ
ചെര്‍ക്കള: 'സന്നദ്ധ സേവനത്തിന് യുവജാഗ്രത' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ ദിനാചരണവും പരിശീലന ക്യാംപും നാളെ നടക്കും. ജില്ലയില്‍നിന്ന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 150 സന്നദ്ധ സേവകര്‍ക്കുള്ള പരിശീലനമാണ് ക്യാംപില്‍ നല്‍കുക. ചെര്‍ക്കള ഇന്ദിരാനഗറിലെ വാദി ത്വയിബയില്‍ നാളെ രാവിലെ 9.30നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാകും.
'മയ്യത്ത് പരിപാലനം' എന്ന വിഷയത്തില്‍ ഷഫീഖ് ദാരിമി ചെര്‍ള, 'സഹചാരി','വിഖായ' എന്നീ വിഷയങ്ങളില്‍ ജലീല്‍ ഫൈസി അരിമ്പ്ര, 'സംഘടന' എന്ന വിഷയത്തില്‍ സത്താര്‍ പന്തല്ലൂര്‍, ട്രോമാ കെയര്‍ ഡോ. അമീന്‍ കോഴിക്കോട്,വിഖായ മെഡിക്കേഷന്‍ സഫ്‌വാന്‍ ഫൈസി കോട്ടക്കല്‍ എസ്.എസ്.എം ട്രെയിനര്‍ എന്നിവര്‍ യഥാക്രമം ക്ലാസെടുക്കും.
വിഖായ പരിശീലനം നേടിയ പ്രവര്‍ത്തകര്‍ക്ക് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ യൂനിഫോം വിതരണം ചെയ്യും.
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്ത് ക്യാംപില്‍ എത്തണമെന്ന് ജില്ലാ നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."