HOME
DETAILS

ഡെപ്യൂട്ടി തഹസില്‍ദാറെയും സംഘത്തെയും അപായപ്പെടുത്താന്‍ ശ്രമം

  
Web Desk
October 01 2018 | 00:10 AM

%e0%b4%a1%e0%b5%86%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%b9%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%b1%e0%b5%86%e0%b4%af

കുറ്റ്യാടി: അനധികൃതമായി മണല്‍വാരുന്നുണ്ടെന്നറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാറെയും സംഘത്തേയും മണല്‍മാഫിയ അപായപ്പെടുത്താന്‍ ശ്രമിച്ചു. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ശശിധരന്‍ മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ടിപ്പറുകൊണ്ടിടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചത്. വേളം പള്ളിയത്ത് അങ്ങാടിയില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പെരിഞ്ചേരികടവില്‍ നിന്ന് അനധികൃതമായി മണല്‍ കയറ്റി വരികയായിരുന്ന കെ.എല്‍.13.ജെ 1995 നമ്പര്‍ ടിപ്പറാണ് തഹസില്‍ദാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയത്. തുടര്‍ന്ന് ലോറിയെ പിന്തുടരുകയും പള്ളിയത്ത് വച്ച് മറികടന്ന് പിടിക്കാന്‍ ശ്രമിക്കവെ ടിപ്പര്‍ ലോറി തഹസില്‍ദാരുടെ വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ടിപ്പര്‍ലോറി നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഇടിച്ചു നില്‍ക്കുകയും ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. സംഭവ സമയം വാഹനത്തിലുണ്ടായിരുന്ന തഹസില്‍ദാര്‍ അടക്കമുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
താലൂക്ക് ഓഫിസിലെ ക്ലാര്‍ക്ക് വി.ജി ശ്രീജിത്ത്, ഡ്രൈവര്‍ എം.കെ ബിനു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ പറ്റി.
കുറ്റ്യാടി എസ്.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാക്കി. ഡെപ്യൂട്ടി തഹസില്‍ദാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
മണല്‍ കടത്ത് തടയുന്നതിനുള്ള റവന്യുവകുപ്പിന്റെ സ്‌ക്വാഡിന് ആവശ്യമായ സുരക്ഷിത്വം ഉറപ്പുവരുത്തണമെന്നും കുറ്റ്യാടി പുഴയില്‍ നടക്കുന്ന മണല്‍ കടത്ത് തടയുന്നതിനുള്ള നടപടി കുടുതല്‍ ശക്തമാക്കണമെന്നും റിവര്‍മാനേജ്‌മെന്റ് ഫണ്ട് ജില്ലാ വിദഗ്ധസമിതി അംഗം കെ.പി പവിത്രന്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  5 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  13 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  18 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  27 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  33 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  9 hours ago