HOME
DETAILS
MAL
ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ പ്രതിഷേധം
backup
July 14 2019 | 19:07 PM
കൊഹിമ: സ്വദേശികളുടെയും തീവ്രവാദ വിഭാഗങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ തടസപ്പെട്ടു. തീവ്രവാദ വിഭാഗങ്ങളും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ച അവ്യക്തമായി തുടരുന്ന സാഹചര്യത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്.
ചര്‍ച്ച ഫലപ്രാപ്തിയിലെത്താതെ മറ്റൊരു നടപടികളും അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. അതേസമയം, രജിസ്റ്റര്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ഈ മാസം 17ന് സര്‍ക്കാര്‍ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."