HOME
DETAILS

പഞ്ചായത്ത് ശുചിത്വഹര്‍ത്താല്‍ പ്രഹസനം; എടച്ചേരിയില്‍ മാലിന്യക്കൂമ്പാരം തഥൈവ

  
Web Desk
May 25 2017 | 22:05 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

 


എടച്ചേരി: സമ്പൂര്‍ണ ശുചിത്വ ഗ്രാമമാക്കുന്നതിന്റെ ഭാഗമായി ഏറെ കൊട്ടിഘോഷിച്ച് എടച്ചേരി പഞ്ചായത്ത് നടത്തിയ മഴക്കാലപൂര്‍വ ശുചിത്വഹര്‍ത്താല്‍ പ്രഹസനമായി. ടൗണിലും പരിസരങ്ങളിലും ഇപ്പോഴും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. പഞ്ചായത്തില്‍ നീക്കം ചെയ്യാതെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ പ്രദേശത്തു രോഗഭീതി പരത്തുകയാണ്. എടച്ചേരി ടൗണിലും സമീപത്തുമുള്ള തോട്ടിലുമായിട്ടാണ് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത്.
അന്യസംസ്ഥാനത്തേക്കു കയറ്റിഅയക്കാന്‍ ശേഖരിച്ച മാലിന്യങ്ങള്‍ മാസങ്ങളായിട്ടും നീക്കം ചെയ്തിട്ടില്ല. നാദാപുരം-കൈനാട്ടി സംസ്ഥാന പാതയോരത്തെ ഒഴിഞ്ഞ സ്ഥലത്തെ മാലിന്യക്കൂമ്പാരവും ജനത്തിനു ദുരിതമാകുന്നുണ്ട്. ടൗണിലെ മധ്യഭാഗത്തെ റേഷന്‍കടയ്ക്കു മുന്‍വശത്താണ് പാഴ്‌വസ്തുക്കള്‍ തള്ളുന്നത്. വേങ്ങോളി മഠത്തില്‍ ഭാഗത്തും വെങ്കല്ലൂര്‍ കാട്ടില്‍ ഭാഗത്തുമാണ് പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ അന്യസ്ഥലത്തു നിന്നു വാഹനങ്ങളിലും മറ്റും മാലിന്യം തള്ളുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പുറമെ ടൗണിലെ കടകളില്‍ നിന്നു ഓടകളില്‍ തള്ളുന്ന പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും മഴവെള്ളത്തില്‍ ഒലിച്ച് പൊന്നാറത്ത് താഴ അങ്കണവാടി പരിസരത്ത് അടിഞ്ഞുകൂടിയിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി തോടുകള്‍ തൊഴിലുറപ്പ് പ്രവൃത്തിയില്‍പ്പെടുത്തി വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി തോട് വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ല. പല വീടുകളിലെയും മാലിന്യങ്ങള്‍ തള്ളുന്നതും തോട്ടിലാണ്.
എന്നാല്‍ ഇവ്വിഷയകമായി നിരവധി പരാതികള്‍ നാട്ടുകാര്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃര്‍ക്ക് നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  8 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  16 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  20 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  29 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  36 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  9 hours ago