മലയോര ഹൈവേ നിര്‍മാണം പ്രതിസന്ധിയില്‍
കല്ലടിക്കോട്: മണ്ണാര്‍ക്കാട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയോര ഹൈവേ നിര്‍മാണം പ്രതിസന്ധിയില്‍. കുടിയേറ്റ പ്രദേശമായ അലനല്ലൂരിലെ പൊന്‍പാറയില്‍നിന്നും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് വരെയുള്ള 19 കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഈ ഹൈവേ.
പ്രഖ്യാപനം കഴിഞ്ഞ് നാളുകളേറെയായിട്ടും ഇതുവരെയും തുടര്‍പ്രവര്‍ത്തനം നടന്നിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ബജറ്റില്‍ മലയോര ഹൈവേയ്ക്കായി ഫണ്ട് വകയിരുത്താത്തതാണ് നിര്‍മാണം പ്രതിസന്ധിയിലാകാനുള്ള പ്രധാനകാരണം. പൊന്‍പാറമുതല്‍ തിരുവിഴാംകുന്ന് വരെയുള്ള ഭാഗം വീതികുട്ടുന്നതിനു കിഫ്ബിയില്‍നിന്നും ഫണ്ട് അനുവദിച്ചിരുന്നു.
സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്താല്‍ മാത്രമേ മലയോര ഹൈവേയ്ക്ക് ആവശ്യമായ വീതിയുണ്ടാകൂ. ഈ വര്‍ഷത്തെ ബജറ്റില്‍ ഫണ്ട് വകയിരുത്തിയാല്‍ മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കൂ. എടത്തനാട്ടുകരയിലെ കോട്ടപ്പള്ളയില്‍നിന്നും തുടങ്ങി പൊന്‍പാറ, തിരുവിഴാംകുന്ന്, കോട്ടോപ്പാടം വഴി കുമരംപുത്തൂര്‍, പാണ്ടിക്കാട് സംസ്ഥാനപാതയിലേക്കും തുടര്‍ന്നു മലയോര ഹൈവേയിലേക്കുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിരേഖ വിഭാവനം ചെയ്തിരിക്കുന്നത്.
നാല്പതു കിലോമീറ്ററോളം ദൂരംവരുന്ന ഹൈവേയുടെ 19 കിലോമീറ്ററില്‍ മാത്രമാണ് കാര്യമായ തുക സര്‍ക്കാരിന് വിനിയോഗിക്കേണ്ടിവരികയുള്ളു. ബാക്കി റോഡെല്ലാം ഉപയോഗയോഗ്യമാണ്. 2009-ല്‍ അന്നത്തെ മണ്ണാര്‍ക്കാട് എംഎല്‍എ ജോസ് ബേബിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നും മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്ന കോട്ടപ്പള്ള-അമ്പലപ്പാറ റോഡിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ പദ്ധതി പാളിപോകാന്‍ സാധ്യത ഏറെയാണ്. തിരുവിഴാംകുന്ന്, അമ്പലപ്പാറ, ചളവ, ഉപ്പുകുളം ഭാഗങ്ങളിലായി ആയിരത്തോളം മലയോര കുടിയേറ്റ കര്‍ഷകരാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."