സുപ്രഭാതം ആറാം വാര്‍ഷിക ക്യാംപയിന് പ്രൗഢഗംഭീര തുടക്കം
കോഴിക്കോട്: സുപ്രഭാതം ആറാംവാര്‍ഷിക ക്യാംപയിന് പ്രൗഢഗംഭീര തുടക്കം. കോഴിക്കോട് സമസ്ത ആസ്ഥാനത്തുനടന്ന സമസ്ത നേതൃസംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഞ്ചുവര്‍ഷം കൊണ്ട്് അസൂയാവഹമായ വളര്‍ച്ചയാണ് സുപ്രഭാതം നേടിയതെന്ന് അദ്ദേഹം പറഞ്ഞു. മലയാള മാധ്യമങ്ങളില്‍ സ്വന്തമായ ഇടം കണ്ടെത്താന്‍ സുപ്രഭാതത്തിന് കഴിഞ്ഞു. സത്യസന്ധമായ വാര്‍ത്തകളും അവതരണ രീതിയും സുപഭാതത്തെ മറ്റു മാധ്യമങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തിന് കൃത്യമായ നയമുണ്ട്. ആ നയത്തില്‍ നിന്ന് വ്യതിചലിക്കാതെയാണ് ഓരോ ദിവസവും പത്രം വായനക്കാരുടെ കൈകളിലെത്തുന്നത്. അത് തുടരും.
സുപ്രഭാതത്തിന്റെ വളര്‍ച്ചയില്‍ മുഅല്ലിമുകളുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. സമസ്തയുടെ പോഷക സംഘടനകളെല്ലാം സുപ്രഭാത്തിനുവേണ്ടി രംഗത്തുണ്ടെങ്കിലും മുഅല്ലിമുകളുടെ കഷ്ടപ്പാട് ഒരുകാലത്തും മറക്കാന്‍ പറ്റില്ല. നന്‍മയുടെ വലിയ സംഘമാണ് മുഅല്ലിമുകളെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സുപ്രഭാതത്തിന്റെ ആരോഗ്യ മാസിക പ്രഖ്യാപനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുപ്രഭാതം ഡയറക്ടര്‍ പിണങ്ങോട് അബൂബക്കര്‍ ആരോഗ്യമാസികയെ കുറിച്ച് വിശദീകരിച്ചു. എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിഷയാവതരണം നടത്തി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ ആറാം ക്യാപയിന്‍ പ്രൊജക്ട് അവതരണം നടത്തി. സമസ്ത ഇസ്‌ലാമിക് സെന്റര്‍ റിയാദ് ഘടകം സുപ്രഭാതം വെബ് ചാനലിനു നല്‍കിയ സംഭാവന പ്രസിഡന്റ് സെയ്തലവി ഫൈസി പനങ്ങാങ്ങരയില്‍ നിന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഏറ്റുവാങ്ങി.
സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ , കെ.ടി ഹംസ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറിമാന്‍ മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സത്താര്‍ പന്തല്ലൂര്‍, സുലൈമാന്‍ ദാരിമി ഏലംകുളം, എം.എ ചേളാരി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ബഹറൈന്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഹംസ ഹാജി മുന്നിയൂര്‍, യൂസുഫ് ഹാജി കല്ലേരി, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, ശാഫി ഹാജി ചെമ്മാട്, നവാസ് പൂനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സുപ്രഭാതം കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും ക്യാംപയിന്‍ കോര്‍ഡിനേറ്റര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."