ബി.ജെ.പി എം.എല്‍.എയുടെ മകള്‍ക്കും ഭര്‍ത്താവിനുമെതിരേ ഹൈക്കോടതിക്കുള്ളില്‍ അഭിഭാഷകരുടെ കൈയേറ്റം
അലഹബാദ്: ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവര്‍ അലഹബാദ് ഹൈക്കോടതിക്കുള്ളില്‍ വച്ച് കൈയേറ്റത്തിനിരയായി. വാദം കേട്ട് കോടതി മുറിയില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ ദമ്പതികളെ ചില അഭിഭാഷകര്‍ മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാക്ഷി മിശ്രയ്ക്കും ഭര്‍ത്താവ് അജിതേഷിനും പൊലിസ് സംരക്ഷണം നല്കാന് കോടതി നിര്‍ദേശം നല്കി.
സമാധാനപരമായ വിവാഹ ജീവിതമാണാഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മറ്റൊരു ദമ്പതികളെ കോടതി പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇത് സാക്ഷി, അജിതേഷ് എന്നിവരാണെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ദമ്പതികളെ ഫത്തേപൂര്‍ ജില്ലയില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നും ചോദ്യം ചെയ്യുകയാണെന്നും അലഹബാദ് സീനിയര്‍ പൊലിസ് സൂപ്രണ്ട് അതുല്‍ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."