HOME
DETAILS

എല്ലാം വിശ്വസിച്ചിരിക്കുന്നു യുവറോണര്‍

  
backup
July 15 2019 | 18:07 PM

muslims-behind-bar-in-india-16-07-2019

 


ഹരണ്‍പാണ്ഡ്യ വധക്കേസില്‍ വിചാരണ നടക്കവെ സി.ബി.ഐ കോടതിയില്‍ വിചിത്രമായ ഒരു സാക്ഷിയെ ഹാജരാക്കി. പാണ്ഡ്യയെ കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് അവകാശപ്പെടുന്ന അഹമ്മദാബാദിലെ തെരുവ് കച്ചവടക്കാരന്‍ അനില്‍ യാദ്‌റാം പട്ടേലായിരുന്നു അത്. പ്രതികളിലൊരാളായ അസ്ഗര്‍ അലി മാരുതി കാറിലിരിക്കുകയായിരുന്ന പാണ്ഡ്യക്ക് നേരെ അഞ്ചു റൗണ്ട് നിറയൊഴിക്കുന്നത് താന്‍ കണ്ടുവെന്നായിരുന്നു യാദ്‌റാമിന്റെ മൊഴി. ഇതുപ്രകാരം പാണ്ഡ്യ കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിയാണ് വച്ചിരുന്നത്. എന്നാല്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നില്ല. സീറ്റിലിരുന്ന് അഞ്ച് റൗണ്ട് വെടിയേറ്റിട്ട് മരിച്ചിട്ടും കാറില്‍ ചോരയൊന്നുമുണ്ടായിരുന്നുമില്ല. സാധാരണഗതിയില്‍ കാറില്‍ രക്തം തളം കെട്ടിക്കിടക്കേണ്ടതായിരുന്നു.
കേസില്‍ 11 മുസ്‌ലിം യുവാക്കളെ സി.ബി.ഐ പ്രതിയാക്കിയത് യാദ്‌റാമിന്റെ ഒരേ ഒരു സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്. അസംബന്ധവും കെട്ടിച്ചമച്ചതുമാണ് കേസെന്നായിരുന്നു കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസുമാരായ ഡി.എസ് വഗേല, ഉപാധ്യായയുടെയും പ്രതികരണം. അഞ്ചു വെടിയേറ്റ പാണ്ഡ്യ കാറില്‍ രക്തം ചിന്തില്ലേ അതെവിടെയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടിയില്ലായിരുന്നു. പാണ്ഡ്യയുടെ മൃതദേഹത്തില്‍ അഞ്ചല്ല, ഏഴു വെടിയേറ്റ പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ കാറില്‍ നിന്ന് അഞ്ചു വെടിയുണ്ടകള്‍ മാത്രമേ കണ്ടെടുക്കാനായുള്ളൂ. സംഭവം നടക്കുമ്പോള്‍ സഹപ്രവര്‍ത്തകന്‍ കനയ്യ, തൂപ്പുകാരന്‍ രമേശ് എന്നിവരും തന്റെ കൂടെയുണ്ടായിരുന്നുവെന്ന് യാദ്‌റാമിന്റെ മൊഴിയിലുണ്ട്. നിരക്ഷരനായ യാദ്‌റാമിനെ മാത്രം സാക്ഷിയാക്കിയ സി.ബി.ഐ മറ്റു രണ്ടു പേരെയും അവഗണിച്ചു.
ഗുജറാത്ത് വംശഹത്യയ്ക്ക് പ്രതികാരമായി 11 മുസ്‌ലിം യുവാക്കള്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കേസ്. കേസ് തള്ളിയ ഹൈക്കോടതി യുവാക്കളെ വെറുതെ വിട്ടു. എട്ടു വര്‍ഷത്തിന് ശേഷം ഈ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് മുഴുവന്‍ പ്രതികളെയും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്കാലത്ത് ഹിന്ദുക്കളെ അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്ന് അന്വേഷണ കമ്മിഷനു മുമ്പാകെ രണ്ടുപേരെ മൊഴി നല്‍കിയിട്ടുള്ളൂ. അതിലൊരാളാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന ഹരണ്‍പാണ്ഡ്യ. അദ്ദേഹം പിന്നീട് ജീവിച്ചിരുന്നില്ല. രണ്ടാമന്‍ സഞ്ജീവ് ഭട്ട് കള്ളക്കേസില്‍ ജയിലിലുമായി.
2002ലെ ഗുജറാത്ത് കൂട്ടക്കൊല സംബന്ധിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സമിതിക്കു മുന്‍പാകെയായിരുന്നു മോദിക്കെതിരേ പാണ്ഡ്യ നിര്‍ണായകമായ മൊഴിനല്‍കിയത്. പ്രമുഖ മാധ്യമത്തില്‍ കൂടുതല്‍ കടുത്ത വെളിപ്പെടുത്തലും അദ്ദേഹം നടത്തി. പിന്നാലെ 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണ്ഡ്യക്കു സീറ്റ് ലഭിച്ചില്ല. ഇത് വിവാദമായതോടെ പാണ്ഡ്യ രാജ്യസഭയിലേക്കും ദേശീയനേതൃത്വത്തിലേക്കും പരിഗണിക്കപ്പെട്ടു. രാജ്യസഭാ സീറ്റ് വാഗ്ദാനവും ദേശീയ നിര്‍വാഹകസമിതിയിലേക്കു നിയമിക്കപ്പെട്ട അറിയിപ്പും അടങ്ങിയ ഫാക്‌സ് സന്ദേശം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നില്‍ മോദിക്ക് പങ്കുണ്ടെന്ന് ഗുജറാത്തിലെ സംഘ്പരിവാര്‍ നേതാക്കളില്‍ ചിലരും ആരോപിച്ചിരുന്നു. മോദിയെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുവദിക്കാതെ പാണ്ഡ്യയുടെ അച്ഛന്‍ വിത്തല്‍ഭായി പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. പാണ്ഡ്യ കേസിലെ പൊള്ളത്തരം ബോധ്യമാകണമെങ്കില്‍ സൊഹ്‌റാബുദ്ദീന്‍ കേസിലെ സി.ബി.ഐയുടെ തന്നെ അന്വേഷണ റിപോര്‍ട്ട് വായിച്ചാല്‍ മതി. സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് പ്രജാപതിയെയുമെല്ലാം ഇല്ലാതാക്കിയ കൊലപാതക പരമ്പരയിലെ ആദ്യ ഇരയായിരുന്നു ഹരന്‍പാണ്ഡ്യ.
പാണ്ഡ്യയെ കൊന്നത് മറച്ചുവയ്ക്കാനാണ് മറ്റെല്ലാവരെയും കൊന്നത്. പാണ്ഡ്യയെ കൊല്ലാന്‍ അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ നിയോഗിച്ചത് ഗുജറാത്തിലെ അറിയപ്പെടുന്ന ക്രിമിനലായിരുന്ന സൊഹ്‌റാബുദ്ദീനെയായിരുന്നു. ആളെ തട്ടിക്കൊണ്ടുപോയി വിലപേശി കാശുവാങ്ങുന്ന ക്രിമിനല്‍സംഘത്തിന്റെ തലവനായിരുന്നു സൊഹ്‌റാബുദ്ദീന്‍. ഈ സംഘവുമായി അന്ന് ഗുജറാത്ത് ഭീകരതാവിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
അമിത്ഷാക്ക് വേണ്ടി പാണ്ഡ്യയെ കൊലപ്പെടുത്താന്‍ വന്‍സാരയാണ് സൊഹ്‌റാബുദ്ദീനെ നിയോഗിക്കുന്നത്. ഇക്കാര്യം സൊഹ്‌റാബുദ്ദീന്‍ തന്നോട് വെളിപ്പെടുത്തിയതായി സുഹൃത്തായ അസംഖാന്‍ മൊഴി നല്‍കിയിരുന്നു. സൊഹ്‌റാബുദ്ദീന്‍ രഹസ്യം പുറത്താക്കുമെന്ന് ഭയന്നതോടെ വന്‍സാര സുഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നു. ഇത് അമിത്ഷായുടെ നിര്‍ദേശപ്രകാരമാണെന്ന് സി.ബി.ഐ കണ്ടെത്തിയതോടെയാണ് കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ അറസ്റ്റിലാവുന്നത്. ഹൈദരാബാദില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ബസില്‍ യാത്ര ചെയ്തിരുന്ന സൊഹ്‌റാബുദ്ദീനെ തട്ടിക്കൊണ്ട് വന്നതു മുതല്‍ കൊലപ്പെടുത്തുന്നത് വരെ എല്ലാം കണ്ടു നിന്ന സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ ബലാത്സംഗം ചെയ്തു കൊന്നു.
ഇതിന് പൊലിസിന് സഹായിയായി നിന്നത് സൊഹ്‌റാബുദ്ദീന്റെ തന്നെ സംഘത്തിലൊരാളായിരുന്ന തുളസീറാം പ്രജാപതിയാണ്. രഹസ്യം പുറത്താകുന്ന ഘട്ടം വന്നപ്പോള്‍ പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. അമിത് ഷാ പ്രതിയായ ഈ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ലോയ മരിച്ചതുമായി കേസ് മുന്‍ഗണനാക്രമം മറികടന്ന് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതിലെ ക്രമക്കേട് ആരോപിച്ചാണ് സുപ്രിം കോടതിയിലെ നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതേ അരുണ്‍ മിശ്രയാണ് ഈ കേസ് പരിഗണിച്ചതെന്നും കൂടി ചേര്‍ത്തു വായിക്കണം.കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഗുജറാത്ത് വംശഹത്യക്ക് ശേഷം ഹിന്ദുക്കളെ പേടിപ്പിക്കുകയാണ് ലക്ഷ്യമെന്നുമുള്ള സി.ബി.ഐയുടെ വിചിത്രമായ വാദത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര അംഗീകരിച്ചു. യാദ്‌റാമിന്റെ വൈരുധ്യം നിറഞ്ഞ മൊഴി വിശ്വാസത്തിലെടുത്ത കോടതി അസംഖാന്റെ മൊഴി വിശ്വാസത്തിലെടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു. പിന്‍വലിച്ച കരിനിയമങ്ങളായ ടാഡയും പോട്ടയും പ്രകാരം പൊലിസിനു മുന്നില്‍ രജിസ്റ്റര്‍ ചെയ്ത പ്രതികളുടെ കുറ്റസമ്മതമൊഴികളായിരുന്നു മറ്റൊരു പ്രോസിക്യൂഷന്‍ രേഖ. കേസിലെ ടാഡയും പോട്ടയും എടുത്തു കളഞ്ഞതിനാല്‍ ഈ മൊഴികള്‍ക്ക് കേസിലെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സുപ്രിംകോടതി ഈ രേഖയും അംഗീകരിച്ചു. പാണ്ഡ്യ കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ജഗദീഷ് തിവാരിയെന്ന ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരേ വധശ്രമമുണ്ടായി. ഈ കേസുമായി ചേര്‍ത്താണ് പാണ്ഡ്യ വധവും സി.ബി.ഐ അന്വേഷിച്ചത്. അതു തന്നെ അസാധാരണമായിരുന്നു.
കാറിലെ ചോരയെക്കുറിച്ചുള്ള സംശയങ്ങള്‍ സുപ്രിംകോടതിയിലും പ്രതികളുടെ അഭിഭാഷകന്‍ ഉന്നയിച്ചതാണ്. എന്നാല്‍ വെടിയേറ്റപ്പോള്‍ ആന്തരിക രക്തസ്രാവം മാത്രമാണുണ്ടായതെന്ന സി.ബി.ഐ വാദം ശരിയാണെന്ന വിചിത്ര നിലപാടായിരുന്നു സുപ്രിംകോടതിയുടേത്. പ്രതികളെ കണ്ടെന്ന് യാദ്‌റാം അവകാശപ്പെട്ടിരുന്നെങ്കിലും തിരിച്ചറിയല്‍ പരേഡില്‍ ആരെയും അയാള്‍ തിരിച്ചറിഞ്ഞിരുന്നില്ല. അത് കോടതി കണക്കിലെടുത്തില്ല. കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിവച്ച നിലയിലാണെന്ന യാദ്‌റാമിന്റെ മൊഴി ഊഹിച്ചതാകാമെന്നും അതിനാല്‍ അതിന് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നുമായിരുന്നു സുപ്രിംകോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ വെടിവച്ചത് അസ്ഗറലിയാണെന്നും ഊഹിച്ചതാകാമല്ലോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യം സുപ്രിംകോടതി മുഖവിലക്കെടുത്തില്ല. വെടിയേറ്റപാടിന്റെയും കണ്ടെടുത്ത വെടിയുണ്ടകളുടെയും എണ്ണം സംബന്ധിച്ച പൊരുത്തക്കേടിന് രണ്ടു മുറിവുകള്‍ മറ്റേതെങ്കിലും രീതിയില്‍ ഉണ്ടായതാകാമെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ കോടതിക്ക് സംശയമില്ലായിരുന്നു.
പാണ്ഡ്യയുടെ ഫോണ്‍ പൊലിസ് പരിശോധിക്കാതിരുന്നതില്‍ ഹൈക്കോടതി അസ്വാഭാവികത കണ്ടെങ്കിലും സുപ്രിംകോടതി അത് പരിഗണിച്ചില്ല. പാണ്ഡ്യയുടെ ഭാര്യ ജാഗൃതി ബെന്നിനെ സി.ബി.ഐ സാക്ഷികളിലുള്‍പ്പെടുത്താത്തത് ഗുരുതരമായ വീഴ്ചയായിരുന്നു. അതും കോടതി പരിഗണിച്ചില്ല. സംഭവം നടന്നത് വീട്ടില്‍ വച്ചല്ലാത്തതിനാല്‍ അവരുടെ മൊഴിയില്‍ കാര്യമില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ കോടതി അസ്വഭാവികമായൊന്നും കണ്ടില്ല. ഹരണ്‍ പാണ്ഡ്യവധം അങ്ങനെയൊക്കെയാണ് കോടതിയില്‍ സംശയാതീതമായി തെളിഞ്ഞിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago