HOME
DETAILS

കയര്‍ പണത്തില്‍ ഉലകം ചുറ്റിയ മുന്‍മന്ത്രിയും പരിവാരങ്ങളും കുടുങ്ങും

  
backup
July 30 2016 | 18:07 PM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%95%e0%b4%82-%e0%b4%9a%e0%b5%81%e0%b4%b1

തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് കൂപ്പു കുത്തിയ കയര്‍മേഖലയെ സംരക്ഷിക്കാതെ കയര്‍ ഉല്‍പന്നങ്ങളുടെ വിപണി കണ്ടെത്താനെന്ന പേരില്‍ വകുപ്പിന് അനുവദിച്ച പണം കൊണ്ട് ഉലകം ചുറ്റിയ മുന്‍ മന്ത്രി അടൂര്‍ പ്രകാശിനും ഉദ്യോഗസ്ഥ പരിവാരങ്ങള്‍ക്കും കുരുക്ക് മുറുക്കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുന്‍ മന്ത്രിയും ഉദ്യോഗസ്ഥരും കയര്‍ മേഖലയുടെ വികസനത്തിനുവേണ്ടി വിദേശത്ത് കറങ്ങിയിരുന്നുവെന്നും ആ കറങ്ങിയതിന്റെ നേട്ടം ഇവിടെയുള്ള സാധാരണക്കാര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.

കയര്‍വകുപ്പിന്റെ പണം ധൂര്‍ത്തടിച്ചത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ നേരിട്ട് അന്വേഷിക്കാനിറങ്ങിയത്. അടൂര്‍ പ്രകാശിനെ കൂടാതെ അന്നത്തെ കയര്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍മാരായ കെ. മദനന്‍, കെ.ആര്‍ അനില്‍ എന്നിവരുടെ വിദേശയാത്രകള്‍ കയര്‍ വകുപ്പ് ഫണ്ട് ധൂര്‍ത്തടിച്ചാണ്് എന്നായിരുന്നു കേസ്. പൊതുപ്രവര്‍ത്തകനായ സുധാകരനാണ് ഹരജിയുമായി തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെത്തിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടു. എന്നാല്‍ അഴിമതിയില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഉത്തരവിട്ടു. എന്നാല്‍ വിജിലന്‍സ് പിന്നെ അന്വേഷണവുമായി മുന്നോട്ടു പോയില്ല. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലേയറ്റതിനു ശേഷമാണ് അന്വേഷണം വേഗത്തിലായത്.

മുന്‍മന്ത്രി അടൂര്‍ പ്രകാശും പരിവാരങ്ങളും വിദേശത്ത് ചുറ്റിയടിച്ചത് കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യം രൂപീകരിക്കാനായി മാറ്റിവച്ച തുക ഉപയോഗിച്ചാണെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു. 25ല്‍പരം രാജ്യങ്ങള്‍ ഇവര്‍ സഞ്ചരിച്ചതായാണ് പരാതിയില്‍ പറയുന്നത്. മിക്ക യാത്രകളും നടത്തിയത് അടൂര്‍ പ്രകാശും റാണി ജോര്‍ജും രണ്ടു ഉദ്യോഗസ്ഥരും ചേര്‍ന്നാണ്. എതാണ്ട് 70 കോടി രൂപയുടെ അഴിമതി ആരോപണമാണുള്ളതെന്നറിയുന്നു.

2011 മുതല്‍ 2013 വരെ 78 ദിവസമാണ് മന്ത്രിയും സെക്രട്ടറിയും യാത്ര നടത്തിയത്. അവസാന യാത്ര ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നും കയര്‍ വിപണിയ്ക്ക് സാധ്യത ഇല്ലാത്തതുമായ കസാഖ്സ്ഥാനിലേക്കായിരുന്നു. ദുബായ്, സിംഗപ്പുര്‍, ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇറ്റലി, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ചൈന, ഫിലിപ്പിന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍, ജൊഹന്നാസ്ബര്‍ഗ്, ബ്രസീല്‍, ടോക്യോ, സിഡ്‌നി, ജപ്പാന്‍, ഹോങ്കോങ്, ആംസ്റ്റര്‍ഡാം,വിയറ്റ്‌നാം, ആസ്ട്രിയ, ഈസ്റ്റ് ഏഷ്യ തുടങ്ങിയവയാണ് മന്ത്രി സന്ദര്‍ശനം നടത്തിയ മറ്റു സ്ഥലങ്ങള്‍. ചിലയിടങ്ങളിലേക്ക് ആവര്‍ത്തിച്ച് യാത്ര നടത്തിയിട്ടുമുണ്ട്. ജൊഹന്നാസ്ബര്‍ഗ്, അമേരിക്കന്‍ ഐക്യനാടുകള്‍, ടോക്യോ, സിഡ്‌നി, കസാഖ്സ്ഥാന്‍, ചൈന എന്നിവിടങ്ങളിലേക്കായിരുന്നു മന്ത്രിയും സെക്രട്ടറിയും ഒരുമിച്ചുള്ള യാത്ര. കയര്‍ വകുപ്പ് സെക്രട്ടറി 173 ദിവസം വിദേശത്തായിരുന്നുവെങ്കില്‍ മന്ത്രി 72 ദിവസം വിദേശത്തായിരുന്നു

കയര്‍ ഉല്‍പന്നങ്ങളുടെ വിപണനത്തിനും വികസനത്തിനും വേണ്ടി കയര്‍വകുപ്പ് ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചിരുന്നു. കയര്‍ കണ്‍സോര്‍ഷ്യത്തിന്റെ ചുമതല വകുപ്പ് സെക്രട്ടറി തന്നെയാണ് വഹിക്കുന്നത്.വിദേശയാത്രകള്‍ക്ക് പണം ആവശ്യപ്പെടുന്നതും അനുവദിക്കുന്നതും വകുപ്പു സെക്രട്ടിയായ റാണി ജോര്‍ജ് തന്നെയായിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം മാണിയും ഈ യാത്രകള്‍ ചട്ട വിരുദ്ധമാണെന്ന നിലപാടാണ് എടുത്തത്. ധനവകുപ്പിന്റെ അനുമതിയില്ലാത്തതുകൊണ്ടാണ് കേസ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

കയര്‍ പിരിക്കുന്നവരുടെ കണ്ണീരൊപ്പാന്‍
ജേക്കബ് തോമസ്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയര്‍നിര്‍മാണ കേന്ദ്രങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു ലഭിക്കേണ്ട സഹായങ്ങള്‍ കൃത്യമായി തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പെരുങ്കുഴി, ആനത്തലവട്ടം എന്നിവിടങ്ങളിലെ കയര്‍സൊസൈറ്റികളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. കയര്‍വകുപ്പ്, തൊഴില്‍വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളില്‍ കയര്‍തൊഴിലാളിക്ക് ലഭിക്കേണ്ട സഹായങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് ഉദ്യോഗസ്ഥരുമായി നേരിട്ട് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചത്.

അരിയും മറ്റു ഭക്ഷണ ആനുകൂല്യങ്ങളും ആരോഗ്യ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് കയര്‍ തൊഴിലാളികള്‍ ജേക്കബ് തോമസിനോട് പരാതി പറഞ്ഞു. ഇതേ തുടര്‍ന്ന് റേഷന്‍ കടകളിലും പരിശോധന നടത്തി.

ദാരിദ്ര്യമനുഭവിക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് എ.പി.എല്‍ കാര്‍ഡാണ് ഉള്ളതെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടു മനസിലാക്കി. അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായും ഇടനിലക്കാരുടെ ചൂഷണം നേരിടുന്നുവെന്ന് കണ്ടെത്താനുമായാണ് അട്ടപ്പാടിക്കു പിന്നാലെ കയര്‍തൊഴിലാളികളുടെ മേഖലയിലും വിജിലന്‍സ് ഡയറക്ടര്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്കു ലഭിക്കേണ്ട കൂലി ആനുകൂല്യം ചോരുന്ന വഴികള്‍ കണ്ടെത്തി ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ബോധപൂര്‍വം ഉദ്യോഗസ്ഥര്‍ വീഴ്ച കാട്ടിയിട്ടുണ്ടെങ്കില്‍ വിജിലന്‍സ് കേസെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  21 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  24 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  37 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago