റഷ്യന്‍ ബന്ധം: ട്രംപിന്റെ മരുമകനും എഫ്.ബി.ഐ നിരീക്ഷണത്തില്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടല്‍ വിവാദത്തെ തുടര്‍ന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ട്രംപിന്റെ മരുമകന് ജാരെദ് കുഷ്നറും സി.ബി.ഐ നിരീക്ഷണത്തില്‍. യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് പ്രസിഡന്റ് ഡൊണാള് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് കൂടിയാണ് കുഷ്നര്‍.
അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തിയെങ്കിലും വ്യക്തമായ തെളിവുകളില്ലാതെ നടപടിയെടുക്കില്ലെന്നാണ് എഫ്.ബി.ഐ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ യു.എസിലെ റഷ്യന്‍ അമ്പാസഡര്‍ സെര്‍ജി കിസ്ലിയാക്കുമായും മോസ്കോയിലെ ബാങ്കര്‍ ഗോര്ക്കോവുമായും കുഷ്നര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉക്രെയിന് വിഘടനവാദികളെ പിന്തുണച്ചതിന്റെ പേരില്‍ നേരത്തെ ഒബാമ ഭരണകൂടം വിലക്കേര്‍പെടുത്തിയ ബാങ്കിന്റെ തലവനായിരുന്നു ഗോര്ക്കോവ്. വൈറ്റ് ഹൗസിന്റെ അനുമതിയില്ലാതെയായിരുന്നു കൂ
ടിക്കാഴ്ച.
അതേസമയം, കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു നല്കാന് കുഷ്നര്‍ നേരത്തെ തയാറായിരുന്നുവെന്ന് കുഷ്നറുടെ അറ്റോര്‍ണിയായ ജാമീ ഗോറേലിക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏത് അന്വേഷണത്തിനു വേണ്ടിയാണെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകാന്‍ അദ്ദേഹം തയാറാകുമെന്നും ഗോറേലിക് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."