ഏഷ്യാ കപ്പ്: ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ ജയം
ധാക്ക: അഞ്ചാമത് അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ യുവനിരക്ക് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ യു.എ.ഇയെ 227 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യക്കിത് ഗ്രൂപ്പിലെ രണ്ടാം മത്സരമായിരുന്നു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 171 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
യു.എ.ഇയ്ക്കെതിരേ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 354 റണ്‍സെടുത്തു. ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയുടെ ഹീറോ. 115 പന്തില്‍ 15 ബൗണ്ട@റികളും രണ്ടണ്ടു സിക്സറുമടക്കം 121 റണ്‍സാണ് ദേവ്ദത്ത് നേടിയത്. മറ്റൊരു ഓപ്പണറായ അനൂജ് റാവത്തും (102) സെഞ്ച്വറി നേടി.
മറുപടി ബാറ്റിങില്‍ യു.എ.ഇ 33.5 ഓവറില്‍ 127 റണ്‍സിനു പുറത്തായി. ആറു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് ദേശായ് ആണ് യു.എ.ഇ ബാറ്റിങ് നിരയുടെ അടിവേരറുത്തത്. തൃശൂര്‍ എടപ്പാള്‍ സ്വദേശിയായ ദേവ്ദത്താണ് ടീമിലെ ഏക മലയാളി സാന്നിധ്യം.
മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി. ലങ്കയുടെ തീപാറുന്ന ബൗളിങിനു മുന്നില്‍ ഹോങ്കോങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 50 ഓവര്‍ മത്സരത്തില്‍ ഹോങ്കോങിന്റെ ഇന്നിങ്സ് വെറും 56 റണ്‍സില്‍ അവസാനിച്ചു.
മറുപടിയില്‍ വിക്കറ്റൊന്നും പോവാതെ 10 വിക്കറ്റിനാണ് ശ്രീലങ്ക ജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടണ്ടാമത്തെ ഗ്രൂപ്പ് വിജയം കൂടിയായിരുന്നു. കഴിഞ്ഞ സീസണില്‍ അഫ്ഗാനിസ്ഥാനായിരുന്നു കിരീടം ചൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."