കൊള്ളപ്പലിശക്കാരന് മഹാരാജ് പത്തു ദിവസം പൊലിസ് കസ്റ്റഡിയില്‍
പള്ളുരുത്തി: കൊള്ളപ്പലിശക്കാരന് മഹാരാജ് മഹാദേവിനെ തുടരന്വേഷണത്തിനായി കോടതി പത്തു ദിവസത്തേക്കു പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ചെന്നൈയില്‍നിന്നു പൊലിസ് സാഹസികമായി പിടികൂടിയ മഹാരാജിന് ഞായറാഴ്ച കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ പതിനൊന്നു മണിക്കു ഹാജരാകണമെന്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എത്തിയ മഹാരാജിനെ പത്തു ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെടുകയായിരുന്നു.പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി പത്ത് ദിവസത്തേക്ക് പൊലിസ് കസ്റ്റഡി അനുവദിക്കുകയും ചെയ്തു. പ്രതിഭാഗം അഭിഭാഷകന് കസ്റ്റഡി അഞ്ചു ദിവസമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനിടെ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.മഹാരാജിനെ കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി അനീഷ് പറഞ്ഞു. നേരത്തേ ഇയാളുടെ ചെന്നൈ ഓഫിസ് പരിശോധിച്ചിരുന്നു. ആവശ്യം വന്നാല്‍ വീണ്ടും ചെന്നൈയിലേക്ക് തെളിവുകള്‍ ശേഖരിക്കാന്‍ പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മഹാരാജിനെ ജാമ്യത്തില്‍വിടാന്‍ ഇടയാക്കിയത് പൊലിസ് ഉയര്‍ത്തിയ ദുര്ബലവാദങ്ങളെ തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."