അതിരു തര്‍ക്കം; ദമ്പതികള്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി ജീവനൊടുക്കി
കൊല്ലം: അതിരു തര്‍ക്കത്തെത്തുടര്‍ന്ന് ദമ്പതികള്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ചിതറ ഭജന മഠം പഴവൂര്‍ക്കോണം കളരി ക്ഷേത്രത്തിന് സമീപം കിഴക്കുംകര വീട്ടില്‍ ബിജു(38)വാണ് കൊല്ലപ്പെട്ടത്. അയല്‍വാസി കിഴക്കുംകര വീട്ടില്‍ വിജയമോഹന്‍(60), ഭാര്യ ഇന്ദിര(48) എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്ന സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ബിജുവും ക്രഷര്‍ ജീവനക്കാരനായ വിജയമോവനും തമ്മില്‍ അതിരു തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെ തര്‍ക്കത്തിലായിരുന്നു. മുമ്പ് പല തവണ ഇവര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ മദ്യപിച്ചെത്തിയ ബിജുവും വിജയമോഹനും തമ്മില്‍ വിജയമോഹന്റെ വീടിന് മുന്നില്‍ വച്ച് വാക്കേറ്റമുണ്ടായി.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബിജു വെട്ടേറ്റ് വീഴുകയായിരുവെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിന് ശേഷം വിജയമോഹനും ഭാര്യയും വീടിനുള്ളില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. മടത്തറ സ്വദേശിയായ വിജയമോഹനും ഭാര്യയും പത്ത് വര്‍ഷം മുമ്പാണ് പഴവൂര്‍കോണത്ത് താമസമായത്.
ഇവര്‍ക്ക് കുട്ടികളില്ല. അയല്‍ക്കാരുമായും ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നില്ല. മുമ്പ് മടത്തറയില്‍ ഹോട്ടലിലും ജൂവലറിയിലും ജോലിചെയ്തിരുന്ന വിജയകുമാര്‍ ഇപ്പോള്‍ ചിതറയിലെ ക്രഷര്‍ യൂനിറ്റില്‍ ജോലി നോക്കി വരികയാണ്. ശരണ്യയാണ് ബിജുവിന്റെ ഭാര്യ. ശ്രീക്കുട്ടന്‍, ശ്രീക്കുട്ടി എന്നിവര്‍ മക്കളാണ്.
പുനലൂര്‍ എ.എസ്.പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്, കടയ്ക്കല്‍ സി.ഐ എസ് ഡാനി, എസ്.ഐ ദിലീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."