HOME
DETAILS

എസ്.എഫ്.ഐയെ ഗുണ്ടാസംഘമാക്കിയത് സി.പി.എം: ചെന്നിത്തല

  
backup
July 15 2019 | 19:07 PM

ramesh-chennithala-on-sfi-attack-756197-2

 

തിരുവനന്തപുരം: എസ്.എഫ്.ഐയെ ഗുണ്ടാസംഘമാക്കി മാറ്റിയെടുത്ത സി.പി.എം നേതൃത്വമാണ് ആ സംഘടനയുടെ അപചയത്തിന്റെ യഥാര്‍ഥ പ്രതികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ടതല്ല.
സംസ്ഥാനത്തുടനീളം മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അടിച്ചൊതുക്കുകയും കോളജ് കാംപസുകള്‍ ആയുധപ്പുരകളാക്കി മാറ്റുകയും ചെയ്യുന്ന എസ്.എഫ്.ഐ പൊതുവിദ്യാഭ്യാസ രംഗത്തെ തന്നെ അട്ടിമറിക്കുകയും അപഹസിക്കുകയുമാണ് ചെയ്യുന്നത്. സംഘടിതമായി കോപ്പിയടിക്കുക മാത്രമല്ല, സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കെട്ടുകണക്കിന് ശേഖരിച്ച് അവയില്‍ ഉത്തരമെഴുതി നല്‍കി പരീക്ഷാ സംവിധാനത്തെ തന്നെ നോക്കുകുത്തിയാക്കി മാറ്റുകയും ചെയ്യുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കാംപസില്‍ എന്തു തോന്ന്യാസം ചെയ്താലും സംരക്ഷിക്കാന്‍ സി.പി.എം നേതൃത്വം ഉണ്ടെന്ന് വന്നത് എസ്.എഫ്.ഐയെ ക്രിമിനലുകളുടെ കൂടാരമാക്കി മാറ്റി. എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ അക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചിരുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി കാംപസുകളില്‍ ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന സി.പി.എം നേതാക്കള്‍ക്ക് എസ്.എഫ്.ഐയുടെ പിഴച്ച പോക്കിനെ തള്ളിപ്പറയാന്‍ ധൈര്യമുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു. ഇത്രയൊക്കെ വിവരങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago