തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം അവസാനിച്ചു: വടക്കന്‍ ജില്ലകളില്‍ പോളിങ് 78 ശതമാനം കടന്നു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം അവസാനിച്ചു. കനത്ത പോളിങാണ് നാല് ജില്ലകളിലും രേഖപ്പെടുത്തിയത്. ഇതുവരെ വടക്കന്‍ ജില്ലകളില്‍ 78.46 ആണ് പോളിങ് ശതമാനം. സംസ്ഥാനത്ത് ആകെ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത്.
ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 78.77 ശതമാനം പോളിങ്ങാണ് മലപ്പുറത്ത് രേഖപ്പെടുത്തിയത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിങ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.കാസര്‍ഗോഡ് 76.57,കണ്ണൂര്‍ 77.88, കോഴിക്കോട് 78.31എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം. ഇതിനിടെ പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. പൊലിസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെതിരിച്ച് വിടുന്നതിനിടെയാണ്സംഘര്ഷമുണ്ടായത്. പൊലിസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."