യു.ഡി.എഫ് ക്യാംപുകളില്‍ ആത്മവിശ്വാസം വര്‍ധിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: യു.ഡി.എഫ് ക്യാംപുകളില്‍ ആത്മവിശ്വാസം വര്‍ധിച്ചെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വേട്ടു ചെയ്ത ശേഷം മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണവിരുദ്ധ വികാരമാണ് എല്ലായിടങ്ങളിലും പ്രകടമാവുന്നത്. യു.ഡി.എഫ് വളരെ വലിയ ആധിപത്യത്തിലേക്കാണ് കുതിക്കുക. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. മറ്റു പാര്‍ട്ടികളുടേതെല്ലാം വെറുതെയൊരു മത്സരമാണ്. യു.ഡി.എഫിന്റേത് വിജയത്തിനുള്ള പോരാട്ടമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ആവേശം നല്‍കുന്ന ഫലമായിരിക്കും ഈ തെരഞ്ഞെടുപ്പു വിജയം നല്‍കുക. പോളിങ് ശതമാനത്തിന്റെ ഈ വര്‍ധന വിജയകുതിപ്പിലേക്കുള്ള കണക്കുകളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമായിരിക്കും ഇത്തവണത്തേതെന്നും യു.ഡി.എഫിലാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."