സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സി.ഒ.ടി നസീര്‍ ഇന്ന് ഹരജി നല്‍കും
തലശേരി: തനിക്കുനേരെ നടന്ന വധശ്രമത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ ഇന്നു ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അക്രമവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം സംരക്ഷിക്കുകയാണെന്നുമാണു നസീറിന്റെ പരാതി.
എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വിശ്വസ്തനായ എന്‍.കെ രാഗേഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നാണു നസീറിന്റെ ആക്ഷേപം. എ.എന്‍ ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടും പൊലിസ് അന്വേഷിക്കാന്‍ തയാറായില്ലെന്നും നസീര്‍ ആരോപിക്കുന്നു.
നസീറില്‍നിന്ന് വീണ്ടും മൊഴിയെടുത്തു
തലശേരി: സി.ഒ.ടി നസീറിന്റെ മൊഴി കേസന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് ഇന്നലെ സി.ഐ കെ. സനല്‍ ഓഫിസില്‍ വിളിച്ചുവരുത്തി നസീറിന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ കേസന്വേഷിച്ച സി.ഐ വിശ്വംഭരനെ സ്ഥലംമാറ്റിയിരുന്നു. പുതിയ അന്വേഷണ ചുമതല സി.ഐ സനലിനാണ്.
സി.ഐ വിശ്വംഭരന്‍ നേരത്തെ മൂന്നുതവണ നസീറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ പങ്ക് വ്യക്തമാണെന്ന് ഇന്നലത്തെ മൊഴിയിലും നസീര്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."