സംസ്ഥാനത്ത് മദ്യവില കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടും. ജൂണ്‍ ഒന്നു മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരിക. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ഒരു കുപ്പി മദ്യത്തിന് 40 മുതല്‍ 100 രൂപ വരെ വര്‍ധിക്കും.
വെയര്‍ ഹൗസില്‍ ഒരു കെയ്സ് മദ്യത്തിന്റെ ലാഭവിഹിതം 24 ശതമാനത്തില്‍നിന്ന് 29 ശതമാനമായി ഉയര്‍ത്തും. ബെവ്കോയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ മാസത്തില്‍ മാത്രം 100 കോടിയുടെ നഷ്ടം കോര്‍പറേഷനുണ്ടായി. മെയിലെ കൂടി കണക്കെടുക്കുമ്പോള്‍ 250 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ബെവ്കോ അധികൃതര്‍ പറയുന്നത്. വെയര്‍ ഹൗസുകളിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ബെവ്കോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രിംകോടതി വിധി വന്നതിനുശേഷം ബെവ്കോയുടെ 90 ഔട്ട്ലറ്റുകളാണ് അടഞ്ഞുകിടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വെയര്‍ ഹൗസില്‍നിന്നുള്ള ഒരു കെയ്സ് മദ്യത്തിന്റെ ലാഭ വിഹിതം 31 ശതമാനമായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നതോടെ കുറയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."