പീഡന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ പ്രസിഡന്റ്
ചുള്ളിയോട്: ലൈഗിംഗ ആരോപണത്തില്‍ കുടുങ്ങി സ്ഥാനം നഷ്ടപ്പെട്ട നെന്മേനി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ആര് കറപ്പനെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടിക്കെതിരേ പ്രതിഷേധവുമായി യു.ഡി.എഫ് നെന്മേനി പഞ്ചായത്ത് കമ്മിറ്റി.
കറപ്പന്റെ അറസ്റ്റ് വൈകിക്കുന്നതിന് പിന്നില്‍ സി.പി.എമ്മാണന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. അറസ്റ്റ് വൈകിയാല്‍ അമ്പലവയല്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് ഇവര്‍.
പ്രസിഡന്റായിരിക്കെ വീട്ടമ്മയെ വീട്ടില്‍കയറി പീഡിപ്പിച്ചുവെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് കറപ്പന് സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് പഞ്ചായത്ത് പരിധിയിലെ വീട്ടമ്മയെ കറപ്പന് പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നത്. പിന്നീട് വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് കറപ്പന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മെംബര്‍ സ്ഥാനവും രാജിവച്ചു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കറപ്പനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിനെതിരേയാണ് നെന്മേനി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."