ഗൂഡല്ലൂര്‍-നെല്ലിയാളം നഗരസഭകളില്‍ ജനങ്ങളോട് അധികൃതര്‍ കൈക്കൂലി ആവശ്യപ്പെടുന്നു
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-നെല്ലിയാളം നഗരസഭകളിലെ അഴിമതി അവസാനിപ്പിക്കണമെന്ന് നീലഗിരി മണ്ഡലം മക്കള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ നടന്ന പൊതുയോഗം ആവശ്യപ്പെട്ടു.
വീട് നിര്‍മാണത്തിനും വീട്ട് നമ്പറിനും കുടിവെള്ള കണക്ഷനും നഗരസഭാ അധികാരികള്‍ ജനങ്ങളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയാണ്. ഭീമമായ സംഖ്യയാണ് ചോദിക്കുന്നത്. പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് നഗരസഭയെ സമീപിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
അഴിമതിക്കെതിരേ ജനം മുന്നോട്ട് വരണം. അഴിമതിക്കെതിരേ യുവാക്കളുടെ ശബ്ദം ഉയരണം. പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന് രാജ്യത്ത് ഒരു ഭരണകൂടവും മുന്നോട്ട് വരുന്നില്ല. നഗരസഭകളില്‍ ഭരണസമിതികള്‍ ഇല്ലാത്തതിനാല്‍ നാഥനില്ലാത്ത അവസ്ഥയാണുള്ളത്.
ഉദ്യോഗസ്ഥര്‍ തോന്നിയത് പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭാ കമ്മീഷണറുടെ നേതൃത്വത്തില്‍ കൂട്ട് കൊള്ളയും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. തെരുവ് വിളക്ക്, റോഡ്, നടപ്പാത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലും അധികാരികള്‍ തയാറാകുന്നില്ല.
നഗരസഭയില്‍ വീട്ട് നികുതി പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. കമ്മിഷണറെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുക, കമ്മിഷണര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പൊതുയോഗം ആവശ്യപ്പെട്ടു. പൊതുയോഗത്തിന് മൈക്ക് പെര്‍മിഷന്‍ റദ്ദാക്കിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ടാണ് അവസാന നിമിഷം മൈക്ക് പെര്‍മിഷന്‍ ലഭിച്ചത്.
പൊതുയോഗത്തില്‍ എ.ആര്‍ മുബാറക് അധ്യക്ഷനായി. എസ്.കെ രാജ്, ജെയിംസ്, പുഷ്പരാജ്, കേദീശ്വരന്‍, ഹരികൃഷ്ണന്‍, അന്‍പരസ്, ക്ഷാനദേവ്, നിസാര്‍ അഹ്മദ്, ആനന്ദ്, കുട്ടിപ്പ, യാസീന്‍, സലീം, രാമലിംഗം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."