കൃഷിഭവനിലേക്ക് ധര്‍ണ നടത്തി
കല്‍പ്പറ്റ: മുട്ടില്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ മുട്ടില്‍ പഞ്ചായത്ത് കൃഷിഭവന് മുന്നില്‍ ധര്‍ണ നടത്തി.
മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, പ്രളയം നിമിത്തം വിള നശിച്ചുപോയ മുഴുവന്‍ ആളുകള്‍ക്കും വിളനാശത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക, ദുരിതാശ്വാസം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കുക, ജില്ലയില്‍ കെട്ടികിടക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ ഉടനെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ധര്‍ണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും മുന്‍ എം.എല്‍.എയുമായ എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വേണുഗോപാല്‍ അധ്യക്ഷനായി.
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ കെ.വി പോക്കര്‍ഹാജി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് ജോഷി സിറിയക്ക്, ബിനു തോമസ്, എം.ഒ ദേവസ്യ, ജോയിതൊട്ടിത്തറ, മനോജ് പറളിക്കുന്ന്, ജയിംസ് പരിയാരം, കെ സജീവന്, എം.എ പത്മനാഭന്, നജീം മുസ്തഫ പയന്തോത്ത്, സുന്ദരാജ് എടപ്പട്ടി, കെ അശോകന്, ശാന്ത തോമസ്, ശശി പന്നിക്കുഴി, ഉമ്മര്‍ പൂപറ്റ, വി.കെ ഗോപി, കെ.സി ഹസന് നേതൃത്വം നല്കി. ബാബു പന്നിക്കുഴി സ്വാഗതവും നാസിര്‍ പാലൂര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."