വയോജന ദിനം ആചരിച്ചു
കാഞ്ഞങ്ങാട്: വാര്‍ധക്യകാല പെന്‍ഷന് 1,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുകയില്ലെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജനദിനാഘോഷം കാഞ്ഞങ്ങാട് വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ഹാജി അധ്യക്ഷനായി.
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പെന്‍ഷന്‍ ഭവനില്‍ ലോകാവയോജന ദിനാചരണം നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് യു. രവിചന്ദ്ര അധ്യക്ഷനായി.
കാഞ്ഞങ്ങാട്: വയോജന ദിനാചരണത്തിന്റെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മടിക്കൈ പബ്ലിക് ലൈബ്രറിയുടെയും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അമ്പലത്തുകര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനാചരണവും ജീവിതശൈലീ രോഗ നിര്‍ണയ ക്യാംപും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് വി. ചന്തു അധ്യക്ഷനായി.
കാഞ്ഞങ്ങാട്: ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങള്‍ക്ക് വ്യായാമത്തിന്റെയും ചിട്ടയായ ഭക്ഷണ രീതിയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണവും പരിശീലനവും നല്‍കി. കാഞ്ഞങ്ങാട് നഗരസഭയിലെ മുത്തപ്പനാര്‍കാവ് 26-ാം വാര്‍ഡിലാണ് പരിപാടി നടത്തിയത്.
നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ഗീത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."