ദേശീയദിനാഘോഷം ഇന്ന്, ദീപ പ്രഭയില്‍ മുങ്ങി ബഹ്റൈന്‍
മനാമ: അറേബ്യന്‍ ഗള്‍ഫില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും കൊടിയടയാളമായ ബഹ്റൈന്‍, ഇന്ന് 49-മത് ദേശീയ ദിനമാഘോഷിക്കുന്നു..
ദിവസങ്ങള്‍ക്കു മുന്പെ രാജ്യമെങ്ങും ദേശീയ പതാകയുടെ നിറങ്ങളിലും ദീപാലങ്കാര പ്രഭയിലും മുങ്ങിനിൽക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും തെരുവുകളും ചുവപ്പും വെളുപ്പും നിറത്തിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ജനങ്ങളും ഏറെ ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും ദക്ഷിണമേഖല മുനിസിപ്പല്‍ കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു.
വര്‍ഷം തോറും ഡിസംബര്‍ 16, ബുധനാഴ്ചയാണ് ബഹ്റൈന്‍ നാഷണല്‍ ഡെ ആയി ആഘോഷിക്കുന്നത്. കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് മെല്ലെ കരകയറിവരുന്നതിനിടെയാണ് ദേശീയ ദിനാഘോഷം ആഗതമായിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പ്രധാന നിരത്തുകളും റൗണ്ട് എബൗട്ടുകളും ദീപാലങ്കരത്തിലൂടെയാണ് ബഹ്റൈന്‍ പതാക രൂപകല്‍പന നടത്തിയിട്ടുള്ളത്. 1600 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ ഉയരത്തിലാണ് ഏറ്റവും വലിയ ദീപാലങ്കാര പതാക സ്ഥാപിച്ചിട്ടുള്ളത്. ഇതിെൻറ നടുവിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
സല്ലാഖ് ഹൈവേ മുതല്‍ ഗള്‍ഫ് ബേ ഹൈവേ വരെയും അവിടെ നിന്നും ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ട് വരെയും പതാക നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദീപാലങ്കാര പതാകയെന്ന ഖ്യാതി ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
'മാതൃരാജ്യത്തെക്കുറിച്ച് നീ അഭിമാനിക്കൂ' എന്ന പ്രമേയത്തില്‍ അല്‍ ഖുദുസ് അവന്യൂവില്‍ 30 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ ഉയരത്തിലും പ്രത്യേക ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ റോഡുകളില്‍ ബഹ്റൈന്‍ പതാകയുടെ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയില്‍ 5,000 ചതുരശ്ര മീറ്ററില്‍ പുല്ല് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 42,000 സീസണല്‍ പൂച്ചെടികള്‍, 100 വൃക്ഷങ്ങളും 700 തൈകളും 180 ഈന്തപ്പനകളും നട്ടിട്ടുണ്ട്.
കൂടാതെ ഈസ ടൗണ്‍ ഗേറ്റ്, അല്‍ഖുദുസ് ഹൈവേ, റിഫ േക്ലാക് റൗണ്ട് എബൗട്ട്, വലിയ്യുല്‍ അഹ്ദ് അവന്യു, ഇസ്തിഖ്ലാൽ വാക് വേ, എജുക്കേഷന്‍ ഏരിയയിലെ ശൈഖ് സല്‍മാന്‍ റോഡ് എന്നിവിടങ്ങളിലും അലങ്കരിച്ചിട്ടുണ്ട്. വിവിധ പ്രവാസി മലയാളി സംഘടനകളുടെ കീഴിലും വിപുലമായ ദേശീയ ദിനാഘോഷപരിപാടികള്‍ രാജ്യത്ത് നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."