അറുപത്തി ആറാം വയസിലും രമീളദേവി കവിതാരചനയിലാണ്
ഷൊര്‍ണൂര്‍: നൂറ്റി അന്‍പതോളം കവിത രചിച്ച വീട്ടമ്മയ്ക്ക് നാടിന്റെ ആദരം. ഷൊര്‍ണൂര്‍ മുണ്ടായ എസ്.എം മന്ദിരത്തിലെ പരേതനായ പ്രഭാകരന്റെ ഭാര്യ രമീള ദേവിയാണ് നാടിന്റെ ആദരം ഏറ്റു വാങ്ങിയത്. എസ്.എസ്.എല്‍.സി വരെ മാത്രം പഠിച്ച രമീളദേവി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിത എഴുതിയത്.
വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവ് പ്രഭാകരന്റെ പ്രോത്സാഹനം കൂടി ലഭിച്ചപ്പോള്‍ കവിത രചിക്കുന്നത് ഹരമായി മാറി. വീട്ടിലെ ജോലികഴിഞ്ഞുള്ള സമയം കവിത എഴുതുവാന്‍ കണ്ടെത്തി. അറുപത്തി ആറാം വയസിലും കവിതകളില്‍ മുഴുകുന്നു. മകന്‍ മധുസൂദനന്റെ മകള്‍ ലക്ഷ്മി ദേവിക്ക് ജന്മവാസനയാല്‍ ലഭിച്ച ചിത്രം വരയ്ക്ക് പ്രോത്സാഹനം കൊടുക്കുന്നത് രമീള ദേവിയാണ്. ദേവി എഴുതുന്ന കവിതകള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഇവര്‍. പ്രകൃതിയെകുറിച്ചും, പരിസ്ഥിതിയെ കുറിച്ചും, വൃദ്ധകളെ കുറിച്ചും, ന്യൂജനറേഷന്റെ മൊബൈലിനോടുള്ള ആസക്തിയെകുറിച്ചും കവിതകള്‍ എഴുതി.
പ്രഭാതം കലാസാംസ്‌കാരിക വേദി, പാട്ടോളം എന്നീ സംഘടനകള്‍ രമീളാദേവിയെ അഭിനന്ദിച്ചിട്ടുണ്ട്. മക്കള്‍: മനോജ്കുമാര്‍, മണികണ്ഠന്‍, മധുസൂദനന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."