HOME
DETAILS

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ജില്ലയില്‍ പ്രതിഷേധമിരമ്പി

  
backup
July 30 2016 | 21:07 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-9

കോഴിക്കോട്: ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. മാധ്യമപ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
രാവിലെ 10.30ന് കോടതിയില്‍നിന്നു കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളും മറ്റു മാധ്യമ പ്രവര്‍ത്തകരുമെത്തി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കുകയായിരുന്നു.
തുടര്‍ന്ന് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫിസില്‍ പരാതി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകരെത്തി. പരാതി അന്വേഷിച്ച ശേഷം നടപടിയെടുക്കാമെന്ന കമ്മിഷണര്‍ ഉമാ ബെഹ്‌റയുടെ മറുപടിയില്‍ തൃപ്തരാകാതെ മാധ്യമപ്രവര്‍ത്തകര്‍ ഓഫിസ് വളപ്പില്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു.
വിവരമറിഞ്ഞ് കോണ്‍ഗ്രസ്, സി.പി.എം, ആര്‍.എം.പി, യുവമോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം), സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പിന്തുണയര്‍പ്പിച്ച് കമ്മിഷണര്‍ ഓഫിസിലെത്തി.
ആര്‍.എം.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായാണ് എത്തിയത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മേഖലാ പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ മാസ്റ്റര്‍, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, കോണ്‍ഗ്രസ് നേതാക്കളായ എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ദിനേശ് പെരുമണ്ണ തുടങ്ങിയവര്‍ കമ്മിഷണര്‍ ഓഫിസിലെത്തിയിരുന്നു. ഇവരും യൂനിയന്‍ നേതാക്കളായ കമാല്‍ വരദൂര്‍, എന്‍. രാജേഷ് തുടങ്ങിയവരും കമ്മിഷണറുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്. ആരോപണ വിധേയനായ എസ്.ഐ വിമോദിനെ വൈകുന്നേരം ആറുവരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുമെന്നും അതിനിടയില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
എന്നാല്‍ അരമണിക്കൂറിനകം വീണ്ടും അനിഷ്ടസംഭവങ്ങളുണ്ടാകുകയായിരുന്നു. രാവിലെ കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റിന്റെ ഡി.എസ്.എന്‍.ജി വാഹനം തിരിച്ചെടുക്കാന്‍ ടൗണ്‍ സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്.ഐ ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്കു മാറ്റി ഗേറ്റ് പൂട്ടുകയായിരുന്നു. ഇതറിഞ്ഞ് എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി. നിഖില്‍, കെ. പ്രമോദ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, അഡ്വ. ആനന്ദകനകം, മുസ്‌ലിം ലീഗ് നേതാവ് കെ. മൊയ്തീന്‍കോയ തുടങ്ങിയവര്‍ സ്‌റ്റേഷനിലെത്തി. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ പ്രകടനം നടത്തി.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago