ലഹരി ഗുളികകളുമായി യുവാവ് മുത്തങ്ങയില്‍ പിടിയില്‍
മുത്തങ്ങ: വാഹന പരിശോധനക്കിടെ ലഹരി ഗുളികകളുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി.
കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീസ് റഹ്മാന് (22) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1300 ട്രമഡോള്‍ ലഹരി ഗുളികകളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30യോടെയാണ് മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് ലഹരി ഗുളികകളുമായി ബര്‍ജീഫ് റഹ്മാനെ എക്സൈസ് പിടികൂടിയത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.കെ സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഗുളികകള്‍ വില്‍ക്കുന്നയാളാണ് പിടിയിലായ ബര്‍ജീഫ് റഹ്മാനെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.ജി ശശികുമാര്‍, കെ.വി ഷാജി, സി.ഇ.ഒമാരായ പി.വി രഞ്ജിത്ത്, ജോഷി തുമ്പാനം എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."