HOME
DETAILS
MAL
കന്നുകാലി വില്പന നിരോധനം ഭരണഘടനാ വിരുദ്ധം: ഉമര്‍ പാണ്ടികശാല
backup
May 27 2017 | 01:05 AM
ഫറോക്ക്: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി മനുഷ്യന്റെ മൗലികാവകാശം തടയുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്നു കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല പറഞ്ഞു. ജിദ്ദ ഷറഫിയ്യ കെ.എം.സി.സിയുടെ റമദാന് കിറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമനാട്ടുകര മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് പി.ഇ ഖാലിദ് അധ്യക്ഷനായി. കെ.കെ ആലിക്കുട്ടി, എം.കെ മുഹമ്മദലി, പാച്ചീരി സൈതലവി, വി.എം അബ്ദുല്‍ റസാഖ്, കളളിയില്‍ റഫീഖ്, എന്‍.സി ഹംസക്കോയ, കെ.പി അബ്ദുല്‍ സമദ്, പി. മഹ്്സൂം, വി.പി നൗഫല്‍, സിദ്ദീഖ് രാമനാട്ടുകര സംസാരിച്ചു. പി.ഇ മനാഫ് സ്വാഗതവും പാണ്ടികശാല മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."