ലളിതകലാ അക്കാദമി ചെയര്‍മാനും കൈതപ്രവും തമ്മില്‍ വാക്കേറ്റം
തൃശൂര്‍: ലളിതകലാ അക്കാദമി സംഘടിപ്പിച്ച ചിത്ര ശില്‍പകലാ ക്യാംപിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ചെയര്‍മാന്‍ നേമം പുഷ്പരാജും കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തമ്മില്‍ വാക്കേറ്റം. പരിപാടിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ മുന്‍പ് നേമം പുഷ്പരാജിന്റെ സിനിമക്ക് പാട്ട് എഴുതിയതിന് പണം നല്‍കിയിട്ടില്ലെന്ന് കൈതപ്രം പരാമര്‍ശിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്.
കൈതപ്രത്തിന്റെ സംസാരം കഴിഞ്ഞ ഉടനെ താന്‍ പണം നല്‍കിയെന്നും കൈതപ്രത്തിന് ഓര്‍മക്കുറവാണെന്നും നേമം പുഷ്പരാജ് മറുപടി നല്‍കി. ഉടനെ ഇല്ലെന്ന് കൈതപ്രം മറുപടി പറഞ്ഞു. ഇതോടെ വാക്കേറ്റമായി. തര്‍ക്കം കനത്തതോടെ ബഹളത്തില്‍ ഇരിക്കാനില്ലെന്ന് അറിയിച്ച് സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വേദി വിട്ടു. ഇതോടെ ഉദ്ഘാടന പരിപാടി തിരക്കിട്ട് അവസാനിപ്പിച്ചു.
നടന്‍ മധുപാല്‍ ആയിരുന്നു ലയം ചിത്ര ശില്‍പ കലാ ക്യാംപിന്റെ ഉദ്ഘാടകന്‍. പരിപാടിയിലേക്ക് കൈതപ്രത്തെ ക്ഷണിച്ചിരുന്നത് ചെയര്‍മാന്റെ അറിവോടെയായിരുന്നില്ലെന്ന് പറയുന്നു. കാര്‍ട്ടൂണ്‍ വിവാദത്തില്‍പ്പെട്ട അക്കാദമിയെ വീണ്ടും നാണക്കേടിലാക്കുന്നതാണ് പുതിയ സംഭവവും.അക്കാദമിയിലെ ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പല നിര്‍വാഹകസമിതി അംഗങ്ങളും പരിപാടിയില്‍ എത്തിയിരുന്നില്ല. അക്കാദമിയിലെ വിവാദത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."