വിഷൻ 2030 ഓടെ ടൂറിസം രംഗത്ത് സഊദി ലക്ഷ്യമിടുന്നത് 500 ബില്യൺ റിയാൽ നിക്ഷേപം
റിയാദ്: 2030 ഓടെ സഊദി അറേബ്യ ടൂറിസം രംഗത്ത് അഞ്ഞൂറ് ബില്യൺ റിയാൽ നിക്ഷേപം ലക്ഷ്യമിടുന്നു. 2023 ഓടെ മാത്രം 220 ബില്യൺ റിയാൽ നിക്ഷേപമാണ് സഊദി ലക്ഷ്യമിടുന്നത്. സഊദി ബജറ്റ് 2021 ഫോറത്തിൽ സഊദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖാതിബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഊദി ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ നിക്ഷേപകർ കൂടുതൽ താൽപ്പര്യപ്പെടുന്നുണ്ട്. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കുന്നതിന് ടൂറിസം മന്ത്രാലയം വളരെയധികം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനായുള്ള പ്രവർത്തനമാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും ടൂറിസം മന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് മുതൽ 10 വർഷത്തേക്ക് ടൂറിസം മേഖലയെക്കുറിച്ച് രാജ്യം ശുഭാപ്തി വിശ്വാസത്തിലാണ്. വിഷൻ 2030 ടൂറിസം രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ആവശ്യമായ പദ്ധതികൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.5 ശതമാനം ടൂറിസം മേഖലയാണ്. ഇത് 10 ശതമാനമായി ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ മൊത്തം തൊഴിലിന്റെനാല് ശതമാനവും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ടൂറിസം സീസണിൽ 8 ദശലക്ഷം ആളുകളെത്തിയിട്ടും ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ല. ഇത് ഈ കാംപയിൻ വിജയകരമാണെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഹോട്ടൽ നിരക്ക് 10 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി ടൂറിസം വിസകൾ പുറത്തിറക്കുകയും രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയും കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. രാജ്യത്തിന് വരുമാനം ലഭ്യമാകുന്ന പ്രധാന കേന്ദ്രമായി ടൂറിസം മേഖലയെ മാറ്റാനുള്ള നടപടികളാണ് നിപ്പിൾ രാജ്യം കൈക്കൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."